UPDATES

സിനിമാ വാര്‍ത്തകള്‍

ഡ്രാഗണ്‍ പിറ്റില്‍ പ്ലാസ്റ്റിക്ക് കുപ്പി; ഗെയിം ഓഫ് ത്രോണ്‍സിലെ അബദ്ധങ്ങൾ പിടികൂടി ആരാധകർ

നേരത്തെ നാലാം എപ്പിസോഡില്‍ കോഫി കപ്പ് കണ്ടെത്തിയതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ വെള്ളകുപ്പിയുടെ കണ്ടെത്തല്‍

പ്രശസ്‌ത ടെലിവിഷൻ സീരീസ് ഗെയിം ഓഫ് ത്രോണ്‍സിലെ മണ്ടത്തരം ചൂണ്ടി കട്ടി സോഷ്യൽ മീഡിയ. എട്ടു സീസണ്‍ നീണ്ടു നിന്ന പരമ്പരയുടെ അവസാന എപ്പിസോഡ് അമേരിക്കന്‍ സമയം രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്തത്.

ഇപ്പോഴിതാ അവസാന എപ്പിസോഡില്‍ സംഭവിച്ച വലിയ അബദ്ധം ചൂണ്ടികാട്ടിയിരിക്കുകയാണ് ഗെയിം ഓഫ് ത്രോണ്‍സ് ആരാധകർ.അവസാന എപ്പിസോഡിലെ ഒരു രംഗത്തില്‍ വെള്ളകുപ്പി കണ്ടെത്തിയിരിക്കുകയാണ്, അതും പ്ലാസ്റ്റിക്ക് കുപ്പി. നേരത്തെ നാലാം എപ്പിസോഡില്‍ കോഫി കപ്പ് കണ്ടെത്തിയതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ വെള്ളകുപ്പിയുടെ കണ്ടെത്തല്‍. എപ്പിസോഡില്‍ ഡ്രാഗണ്‍ പിറ്റില്‍ നടക്കുന്ന യോഗത്തിലാണ് പ്ലാസ്റ്റിക്ക് കുപ്പി കണ്ടെത്തിയത്.

സീരീസിലെ ഏറ്റവും അറിവുള്ള ക്യാരക്ടര്‍ എന്ന് വിശേഷിപ്പിക്കുന്ന സാമിന്‍റെ കാലിന് അടിയിലാണ് പ്ലാസ്റ്റിക്ക് കുപ്പി കണ്ടെത്തിയത്.


അതുകൊണ്ട് തന്നെ സാം പ്ലാസ്റ്റിക്ക് കണ്ടുപിടിച്ചു എന്ന നിലയിലാണ് ട്രോളുകള്‍ തരംഗമാകുന്നത്. നേരത്തെ എപ്പിസോഡ് നാലില്‍ എമിലി ക്ലര്‍ക്ക് അഭിനയിക്കുന്ന ഡനേറിയസിന് മുന്നില്‍ ഒരു കോഫികപ്പ് കാണപ്പെട്ടിരുന്നു. പൌരണികമായ ഫിക്ഷന്‍ സീരിസില്‍ കോഫി കപ്പ് വന്നത് വലിയ തെറ്റായി സോഷ്യല്‍ മീഡിയ ആഘോഷിച്ചു.

ഗെയിം ഓഫ് ത്രോണ്‍സ് എട്ടാം സീസൺ ഒട്ടും നിലവാരമില്ലന്ന് വിമർശനങ്ങളും ആദ്യമേ ഉയർന്നിരുന്നു. ഇതിനിടയിലാണ് ഇത്തരംമണ്ടത്തരങ്ങളും ചർച്ചയാകുന്നത്.

അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയെ ആസ്പദമാക്കി എച്ച് ബി ഒ നിർമിച്ച ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്.എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയിലെ ആദ്യ നോവലിന്റെ പേരും ഗെയിം ഓഫ് ത്രോൺസ് എന്നായിരുന്നു.2011 ഏപ്രിൽ 17 നാണ് ആദ്യ സീസണിന്റെ ആദ്യപ്രദർശനമാരംഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍