UPDATES

സിനിമാ വാര്‍ത്തകള്‍

തന്റെ മാജിക്കും ഭ്രാന്തുമായി ലിജോ തിരിച്ചെത്തിയിരിക്കുന്നു; ഗീതു മോഹൻദാസ് പറയുന്നു

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെ കുറിച്ചുള്ള തന്റെ ആദ്യപ്രതികരണം ഗീതു മോഹൻദാസ് പങ്കുവെച്ചത്

‘അങ്കമാലി ഡയറീസ്’, ‘ഈമയൗ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘ജല്ലിക്കെട്ട്’. ഓരോ സിനിമയിലും വ്യത്യസ്ത പരീക്ഷിക്കാറുളള ലിജോ ജോസ് പെല്ലിശ്ശേരി വ്യത്യസ്തമായ പ്രമേയമാണ് ഏറ്റവും പുതിയ ചിത്രമായ ‘ജല്ലിക്കെട്ടി’ലും വിഷയമാക്കിയിരിക്കുന്നത്. ലിജോയുടെ മാജിക്കും മാഡ്നെസ്സും ജല്ലിക്കെട്ടിലുമുണ്ടെന്ന് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെ കുറിച്ചുള്ള തന്റെ ആദ്യപ്രതികരണം ഗീതു മോഹൻദാസ് പങ്കുവെച്ചത്.

‘ലിജോ തിരിച്ചെത്തിയിരിക്കുന്നു, തന്റെ മാജിക്കും ഭ്രാന്തുമായി. ജല്ലിക്കെട്ട്, ഇഷ്ടപ്പെട്ടു’- ഗീതു മോഹൻദാസ് ഫേസ്ബുക്കിൽ കുറിച്ചു.

ജെല്ലിക്കെട്ട് എന്ന പേര് പ്രഖ്യാപിച്ചതു മുതല്‍ തമിഴ്‌നാട്ടിലെ കാളപ്പോരായ ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണോ ചിത്രമെന്ന് എല്ലാവരിലും സംശയമുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ പ്രമേയം ഇപ്പോള്‍ തനിക്ക് വെളിപ്പെടുത്താനാവില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു പോത്തും കുറെ മനുഷ്യരുമാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്നായിരുന്നു ലിജോ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ഒരുക്കിയ തിരക്കഥയിലാണ് ലിജോ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രീകരണം പൂർത്തിയായ ‘ജല്ലിക്കെട്ടി’ന്റെ റിലീസ് ഡേറ്റ് ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഉടനെ തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെനന്നാണ് റിപോർട്ടുകൾ.

വിനായകനാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്റണി വര്‍ഗീസും ചിത്രത്തിൽ ഒരു പ്രധാനം കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഥാപാത്രങ്ങളെ കുറിച്ചോ കഥ പശ്ചാത്തലത്തെ പറ്റിയോ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്ത് വിട്ടട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍