UPDATES

സിനിമാ വാര്‍ത്തകള്‍

അര്‍ജുന്‍ കാരണം ജെന്റില്‍മാന്‍ എന്ന സിനിമ പുറത്തിറങ്ങില്ലായിരുന്നു, ഷൂട്ട് ചെയ്തത്രയും കത്തിച്ചു കളയുമെന്നായിരുന്നു നിര്‍മാതാവിന്റെ ഭീഷണി

ഒരു സാധാരണ പയ്യന്‍ വന്നു വില്ലനെ കൊന്നാല്‍ നായകന്റെ വിലയിടിയും എന്നായിരുന്നു അര്‍ജുന്റെ ചിന്ത

തമിഴ് സിനിമയിലെ എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നാണ് ജെന്റില്‍മാന്‍. സംവിധായകന്‍ ഷങ്കറിന്റെ ആദ്യം ചിത്രം. അര്‍ജുന്‍ തെന്നിന്ത്യന്‍ താരപരദവി ഉറപ്പിച്ച ചിത്രം. എ ആര്‍ റഹ്മാന്റെ അനശ്വരഗാനങ്ങള്‍. എന്നാല്‍ ഇങ്ങനെയൊരു സിനിമ ഇറങ്ങിയില്ലായിരുന്നെങ്കിലോ? ഒരുപക്ഷേ ഷങ്കര്‍ എന്ന സംവിധായകന്‍ തന്നെ ഉണ്ടാകില്ലായിരുന്നു. അര്‍ജുന്‍ സൂപ്പര്‍താര പദവിയിലേക്ക് അത്രവേഗത്തില്‍ എത്തില്ലായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് കെ ടി കുഞ്ഞുമോന്‍ എടുത്ത ഒരു നിലപാടാണ് ജെന്റില്‍മാന്റെ കാര്യത്തില്‍ നിര്‍ണായകമായത്. ക്ലൈമാക്‌സ് മാത്രം എടുക്കാന്‍ ബാക്കിയുള്ളപ്പോള്‍ അതുവരെ ചിത്രീകരിച്ചതൊക്കെയും കത്തിച്ചു കളയാന്‍ തീരുമാനിച്ചിരുന്നു നിര്‍മാതാവ്. അതിനു കാരണമായതാകട്ടെ നായകന്‍ അര്‍ജുന്റെ പിടിവാശിയും.

ഓട്ടോയിലും പഴയ സ്‌കൂട്ടറിലും വന്നിരുന്ന ആ മെലിഞ്ഞ പയ്യന്‍ ഇന്നു യാത്ര ചെയ്യുന്നത് റോള്‍സ് റോയിസില്‍, പ്രതിഫലം കോടികള്‍

ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന പ്രേമദാസയുടെ വധം ഓര്‍മിപ്പിക്കുന്ന രീതിയില്‍ ജെന്റില്‍മാന്റെ ക്ലൈമാക്‌സ് മാറ്റണമെന്നായിരുന്നു നിര്‍മാതാവ് സംവിധായകനോട് ആവശ്യപ്പെട്ടത്. ഈ നിര്‍ദേശം സംവിധായകനായ ഷങ്കറും തിരക്കഥാകൃത്തും അംഗീകരിക്കുകയും ചെയ്തു. നായകന്‍ നില്‍ക്കുമ്പോള്‍ ഒരു പയ്യന്‍ സൈക്കിള്‍ ഓടിച്ചുവന്നു ബോംബ് സ്‌ഫോടനമുണ്ടാക്കണം. അങ്ങനെ വില്ലന്‍ മരിക്കണം…ഇങ്ങനെയാണ് ക്ലൈമാക്‌സ് തീരുമാനിച്ചത്. എന്നാല്‍ അര്‍ജുന്‍ ഇതു സമ്മതിച്ചില്ല. ഷങ്കറും തിരക്കഥാകൃത്തുമെല്ലാം പറഞ്ഞു നോക്കിയിട്ടും അര്‍ജുന്‍ വഴങ്ങിയില്ല. ഒരു സാധാരണ പയ്യന്‍ വന്നു വില്ലനെ കൊന്നാല്‍ നായകന്റെ വിലയിടിയും എന്നായിരുന്നു അര്‍ജുന്റെ ചിന്ത. വഴങ്ങാതെ നിന്ന നായകനോട് ഒടുവില്‍ നിര്‍മാതാവ് പൊട്ടിത്തെറിച്ചു. നിനക്കു പേരുകിട്ടുമോ ഇല്ലയോ എന്നതല്ല എന്റെ വിഷയം. ഈ സിനിമ പുറത്തിറങ്ങുമെങ്കില്‍ അതിന്റെ ക്ലൈമാക്‌സ് ഞങ്ങള്‍ പറയുന്നതുപോലെയാകും’ നിര്‍മാതാവ് കെ ടി കുഞ്ഞുമോന്‍ അര്‍ജുനോട് തീര്‍ത്തു പറഞ്ഞു. ഇല്ലെങ്കില്‍ ഇതുവരെ ഷൂട്ട് ചെയ്ത ഫിലിമുകള്‍ കത്തി കളയാന്‍ മടിക്കില്ലെന്നു അര്‍ജുന്റെ മുന്നില്‍ നിര്‍മാതാവിന്റെ ഭീഷണിയും ഉണ്ടായി. അര്‍ജുന്‍ തീരുമാനം മാറ്റാന്‍ വിസമ്മതിച്ചിരുന്നുവെങ്കില്‍ ഷൂട്ട് ചെയ്ത അത്രയും എരിച്ചു കളയുമായിരുന്നുവെന്ന് ഉറപ്പിച്ചു പറയുകയാണ് നിര്‍മാതാവ് കെ ടി കുഞ്ഞുമോന്‍. ആ ഭീഷണിക്കു മുന്നില്‍ അര്‍ജുന്‍ വഴങ്ങിയതോടെയാണ് സിനിമ പൂര്‍ത്തിയായത്. സിനിമ സൂപ്പര്‍ ഹിറ്റായി കഴിഞ്ഞ് അര്‍ജുന്‍ നിര്‍മാതാവിനെ നേരില്‍ ചെന്നു കണ്ട് ഈ ക്ലൈമാക്‌സ് നല്ലതാണെന്നു സമ്മതിക്കുകയായിരുന്നു.

പുതിയ ഷങ്കറിനും റഹ്മാനും പ്രഭുദേവയ്ക്കുമെല്ലാം വേണ്ടി കാത്തിരിക്കുകയാണ്; മടങ്ങിവരവിനൊരുങ്ങി കെ ടി കുഞ്ഞുമോന്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍