UPDATES

സിനിമാ വാര്‍ത്തകള്‍

സോണിയ ഗാന്ധിയായി വീണ്ടും സുസന്നെ ബെര്‍നെര്‍റ്റ്

അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിംഗ് ആകുന്നത്

ജര്‍മന്‍ നടി സുസന്നെ ബെര്‍നെര്‍റ്റ് സോണിയ ഗാന്ധിയാകുന്നു. അഖില്‍ മിശ്ര സംവിധാനം ചെയ്യുന്ന ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിലാണ് സൂസന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുടെ വേഷം ചെയ്യുന്നത്. ഇതാദ്യമായല്ല സുസന്നെ സോണിയ ഗാന്ധിയാകുന്നത്. ശേഖര്‍ കപൂര്‍ ഒരുക്കിയ ടെലിവിഷന്‍ സീരിസായ ‘പ്രധാനമന്ത്രി’യിലും സൂസന്ന സോണിയ ആയി വന്നിട്ടുണ്ട്.

ബോളിവുഡ് സിനിമകളിലും ഇന്ത്യന്‍ ടെലിവിഷന്‍ പരമ്പകളിലും ചാനല്‍ ഷോകളിലും അഭിനയിച്ചിട്ടുള്ള സുസന്നെ ഹിന്ദി, ബംഗാളി, മറാത്തി, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും ലവാനി നൃത്തത്തിലും ഈ 35 കാരി പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററില്‍ അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിംഗ് ആകുന്നത്. ഡോ. സിംഗിനെ കുറിച്ചുള്ളതാണ് സിനിമ. സിനിമയില്‍ മന്‍മോഹന്‍ സിംഗായി വേഷമിട്ടുകൊണ്ടുള്ള തന്റെ ചിത്രം ഖേര്‍  പങ്കുവച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍