UPDATES

സിനിമാ വാര്‍ത്തകള്‍

ധനുഷ് വീണ്ടും ബോളിവുഡിലേക്ക്; ഒപ്പം ഹൃത്വിക്ക് റോഷനും സാറ അലി ഖാനും

ആനന്ദ് എല്‍ റായിയുടെ തന്നെ രാഝന എന്ന ചിത്രമായിരുന്നു ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രം

വീണ്ടും ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി നടൻ ധനുഷ്. ആനന്ദ് എൽ റായി ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെ ആണ് ധനുഷ് വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്. ഹൃത്വിക് റോഷനും സാറ അലി ഖാനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആനന്ദ് എല്‍ റായിയുടെ തന്നെ രാഝന എന്ന ചിത്രമായിരുന്നു ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രം. 2015ല്‍ അമിതാഭ് ബച്ചനൊപ്പം ഷമിതാഭ് എന്ന ചിത്രത്തിലും ധനുഷ് അഭിനയിച്ചു.

സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അണിയറ പ്രവര്‍ത്തകരുടെ പേരും മറ്റു വിവരങ്ങളും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് ആനന്ദ് എല്‍. റായ് പറഞ്ഞു.വെട്രിമാരന്റെ അസുരന്‍, ആര്‍എസ് ദുരൈ സെന്തില്‍കുമാരിന്റെ പട്ടാസ് എന്നിവയാണ് ധനുഷിന്റെ പുതിയ തമിഴ് ചിത്രങ്ങള്‍.അസുരനില്‍ മഞ്ജു വാര്യരാണ് നായിക.

ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സൂപ്പര്‍ 30 യാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഹൃത്വിക്  റോഷൻ ചിത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍