UPDATES

സോഷ്യൽ വയർ

ഒരു വലിയ ആർത്തവ പറമ്പിനെ കുറിച്ച് സംസാരിക്കേണ്ട കാലത്ത് നമ്മൾ ഇല്ലാത്ത തീട്ടപ്പറമ്പിനെ പറ്റി ചർച്ച ചെയ്യുന്നു; ഹരീഷ് പേരടി

പ്രിയപ്പെട്ട മലയാള സിനിമ സൃഷ്ടാക്കളെ, അൽഫോസ് കണ്ണന്താനത്തിന്റെ കക്കുസ് രാഷ്ട്രിയത്തിന് കുടപിടിക്കാതെ മണ്ണിൽ കാലുകുത്തി സംസാരിക്കൂ

ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ ആളാണ് ഹരീഷ് പേരടി. നിരവധി രാഷ്ട്രീയ കഥാപത്രങ്ങൾ സിനിമയിൽ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹം പലപ്പോഴും രാഷ്ട്രീയ വിമർശനങ്ങളും നടത്താറുണ്ട്. ഇപ്പോഴിതാ മലയാള സിനിമാ ലോകത്തിന് വിമർശവുമായി നടൻ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. ആർത്തവമുള്ള സ്ത്രികൾ ആർത്തവം അശുദ്ധിയാണെന്ന് പറഞ്ഞ് ആർത്തവ ലഹള നടത്തുന്ന കാലത്ത് അൽഫോൺസ് കണ്ണന്താനത്തിന്റെ കക്കൂസ് രാഷ്ട്രിയത്തിന് കുടപിടിക്കുകയാണ് മലയാള സിനിമ സൃഷ്ടാക്കൾഎന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്  അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത് .
കൂടാതെ  മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയ്‌ക്ക് നെഞ്ചിൽ കൈവച്ച് സന്തോഷിക്കാൻ കുറേവർഷങ്ങൾക്ക് ശേഷം ഒരു സിനിമ കിട്ടിയത് തമിഴിൽ നിന്നാണെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം
‘ഫെയ്സ് ബുക്കിൽ മുഴുവൻ മലയാള സിനിമയിലെ തീട്ടപറമ്പിലേക്കുള്ള വഴിയേ കാണാനുള്ളു… അപ്പോൾ ഒരു പഴയ മലയാള സിനിമ ഓർമ്മ വന്നു… IVശശി, T.ദാമോദരൻ സിനിമയായ ‘അങ്ങാടിക്കപ്പുറത്ത് ” എന്ന സിനിമയിൽ അച്ഛൻ കുഞ്ഞിന്റെ കഥാപാത്രം അന്ന എവിടെ എന്ന് ചോദിക്കുന്നു… അപ്പോൾ വീട്ടിലെ സ്ത്രി പറയുന്നു .. ഓള് റെയിൽന്റെ വക്കത്ത് തൂറാൻ പോയിന്ന്… തീട്ടപറമ്പൊക്കെ പറയേണ്ട കാലത്ത് മനോഹരമായി മലയാള സിനിമ പറഞ്ഞിട്ടുണ്ട് … ഇന്ന് ആർത്തവമുള്ള സ്ത്രികൾ ആർത്തവം അശുദ്ധിയാണെന്ന് പറഞ്ഞു ആർത്തവ ലഹള നടത്തുന്ന കാലത്ത് .. ഒരു വലിയ ആർത്തവ പറമ്പിനെ കുറിച്ച് സംസാരിക്കേണ്ട കാലത്ത് നമ്മൾ ഇല്ലാത്ത തീട്ടപറമ്പിനെ പറ്റി ചർച്ച ചെയ്യുന്നു… മലയാള സിനിമ ഇപ്പോഴും 20 കൊല്ലം പിന്നിൽ തന്നെയാണ്… മലയാളത്തിന്റെ മഹാനടൻ മമ്മുക്കക്ക് നെഞ്ചിൽ കൈ വെച്ച് സന്തോഷിക്കാൻ കുറച്ച് വർഷങ്ങൾക്കു ശേഷം കിട്ടിയത് ഒരു തമിഴ് സിനിമയാണെന്നും നമ്മൾ ഇതിനോടൊപ്പം ചേർത്തുവായിക്കണം… പ്രിയപ്പെട്ട മലയാള സിനിമ സൃഷ്ടാക്കളെ അൽഫോസ് കണ്ണന്താനത്തിന്റെ കക്കുസ് രാഷ്ട്രിയത്തിന് കുടപിടിക്കാതെ മണ്ണിൽ കാലുകുത്തി സംസാരിക്കു …ഭർത്താവിന്റെ വിട്ടിൽ തമസിക്കാനുള്ള കോടതി വിധി വന്നിട്ടും കനകദുർഗ യുടെ ശ്വാസം മുട്ടലിനെ പറ്റി ഒന്നും പറയാതെ…’

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍