UPDATES

സിനിമ

‘ഇതുപോലെ സാമൂഹ്യ നവോത്ഥാനത്തിന് തിരികൊളുത്തിയ ഹാസ്യ സാഹിത്യകാരൻ ലോകത്ത് മറ്റെവിടെയുമില്ല’; കുഞ്ചൻ നമ്പ്യാരുടെ ബയോപിക്കുമായ് ഹരിഹരൻ

പല പേരുകളും മനസിലുണ്ട് പക്ഷേ വെള്ളിത്തിരയിൽ കുഞ്ചൻ നമ്പ്യാരായി ആരാണ് എത്തുക എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. അതൊരു സസ്പെൻസായി നിൽക്കട്ടെ. ഒരു സർപ്രൈസ് കാസ്റ്റിംഗായിരിക്കും ചിത്രത്തിലേത്

മലയാള സിനിമയിലെ മികച്ച കഥാകൃത്തും സം‌വിധായകനുമായ
ഹരിഹരൻ പഴശിരാജയ്ക്ക് ശേഷം വീണ്ടും ഒരു ബിഗ് ബഡ്ജറ്റ് ക്ലാസിക് ചിത്രവുമായി എത്തുന്നു. നവോത്ഥാനത്തിന് തിരികൊളുത്തിയ ഹാസ്യസാഹിത്യകാരന്‍ , പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവുമായ കുഞ്ചൻ നമ്പ്യാരുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഹരിഹരൻ.

കുഞ്ചന്‍ നമ്പ്യാരെ നമ്മള്‍ ശരിക്കും പഠിക്കുകയോ അടയാളപ്പെടുത്തുകയോ ചെയ്തിട്ടില്ല ന്ന് പറയുകയാണ് ഹരിഹരൻ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കുഞ്ചൻ നമ്പ്യാരുടെ ജീവിതം സിനിമയാക്കുന്നതിനെ കുറിച്ച് സംസാരിച്ചത്.

‘എന്തുകൊണ്ട് കുഞ്ചൻ നമ്പ്യാരുടെ കഥ സിനിമയായിക്കൂടാ?​ അങ്ങനെ വിസ്മരിക്കപ്പെടേണ്ട ആളാണോ നമ്പ്യാർ?​ നമ്മളല്ലെങ്കിൽ ആരാണ് അദ്ദേഹത്തിന്റെ കഥകളെൊക്ക പറയുക അദ്ദേഹം ചോദിച്ചു.
കേരളത്തിൽ ജനിച്ചു പോയത് മാത്രമാണ് കുഞ്ചൻ നമ്പ്യാർ ചെയ്ത തെറ്റ്. ഇതുപോലെ സാമൂഹ്യ നവോത്ഥാനത്തിന് തിരികൊളുത്തിയ ഹാസ്യ സാഹിത്യകാരൻ ലോകത്ത് മറ്റെവിടെയുമില്ല. ഷേക്സ്പിയറിനും,​ കീറ്റ്സിനും,​ ഹെമിംഗ് വേയ്ക്കുമെല്ലാം ഒപ്പമാണ് അദ്ദേഹത്തിന്റെ സ്ഥാനം. എന്നാൽ അദ്ദേഹത്തെ നമ്മൾ വിസ്മരിക്കുകയാണ്. നമ്മൾ ആധികാരികമായി നമ്പ്യാരെ കുറിച്ച് പഠിച്ചിരിക്കണം. നമ്പ്യാരുടെ കൃതികൾ വായിച്ച ശേഷമാണ് അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കണമെന്ന തോന്നൽ എനിക്കുണ്ടായത്. ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചില്ലെങ്കിൽ നമ്മൾ സിനിമയെടുക്കുന്നത് എന്തിനാണ്’ – ഹരിഹരൻ പറയുന്നു

‘നമ്പ്യാര്‍ ഹാസ്യസാമ്രാട്ടാണെങ്കിലും ഇതിനെ ഒരു ഹാസ്യ സിനിമയായി പ്രതീക്ഷിക്കരുത്. ആ ഗണത്തില്‍ ഇതിനെ പെടുത്തരുത്. ഇതൊരു വേറിട്ട ക്ലാസിക്ക് തന്നെയാണ്. എങ്കിലും നമ്പ്യാരുടെ കഥയല്ലെ. ഇതില്‍ ഹാസ്യമുണ്ടാകും. വളരെ ഇന്റലിജന്റായ കോമഡി. ഹാസ്യത്തിനുവേണ്ടിയുള്ള ഹാസ്യമൊന്നുമുണ്ടാവില്ല. അദ്ദേഹം എഴുതിയിട്ടുള്ള ഹാസ്യത്തിന്റെ ഒരു സിറ്റ്വേഷന്‍ മാത്രം. അല്ലാതെ ഒരു കോമഡിയും ചേര്‍ക്കുന്നില്ല. അദ്ദേഹം തന്നെ ഉണ്ടാക്കിയ ഹാസ്യം ധാരാളമല്ലെ. നമ്മള്‍ എന്തിന് വേറെ അന്വേഷിക്കണം.

കഥയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോൾ തന്നെ കുഞ്ചൻ നമ്പ്യാരായി ആരാണ് തിരശീലയിലെത്തുക എന്ന കാര്യത്തെ കുറിച്ച് ആലോചിച്ചിരുന്നു. അഭിനയവും അഭ്യാസവും തുള്ളലുമൊക്കെയായി മികച്ച അഭിനയ സാദ്ധ്യതയുള്ള വേഷമാണ് നമ്പ്യാരുടേത്. മുപ്പത് മുതൽ അറുപത്തിയഞ്ച് വയസുവരെയുള്ള കുഞ്ചൻ നമ്പ്യാരുടെ ജീവിതമാണ് സിനിമയാക്കാൻ ഉദ്ദേശിക്കുന്നത്.ഒരു നടൻ തന്നെ പൂ‌ർണമായും ഈ വേഷം കൈകാര്യം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. പല പേരുകളും മനസിലുണ്ട് പക്ഷേ വെള്ളിത്തിരയിൽ കുഞ്ചൻ നമ്പ്യാരായി ആരാണ് എത്തുക എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. അതൊരു സസ്പെൻസായി നിൽക്കട്ടെ. ഒരു സർപ്രൈസ് കാസ്റ്റിംഗായിരിക്കും ചിത്രത്തിലേത്

സിനിമയ്ക്ക് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല എന്നാൽ കഴിഞ്ഞ ഒരുവർഷമായി കുഞ്ചൻ നമ്പ്യാരുടെ ജീവിതത്തിലെ കേട്ടതും കേൾക്കാത്തതുമായ കഥകളുടെ പിന്നാലെയാണ്. മൂന്ന് നായികമാരാണ് ചിത്രത്തിലുണ്ടാവുക. മാത്തൂർ പണിക്കരെയും,​ ദ്രോണമ്പള്ളി നായ്ക്കരെയും,​ മാർത്താണ്ഡവർമ്മയെ,​ ചെമ്പകശേരി രാജാക്കന്മാരെയും പോലെ നിരവധി ശക്തരായ കഥാപാത്രങ്ങളും ചിത്രത്തിലുണ്ടാകും’- അദ്ദേഹം കൂട്ടി ചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍