UPDATES

സിനിമാ വാര്‍ത്തകള്‍

സംവിധായകന്റെ ടെന്‍ഷന് അഭിനയിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ നൂറിരട്ടി സംതൃപ്തി; സംവിധാനത്തില്‍ ഹരിശ്രീ കുറിച്ച് ഹരിശ്രീ അശോകന്‍

വലിയ നടന്മാര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ അവരുടെ പേരിലാണ് അറിയപ്പെടുകയും മാര്‍ക്കറ്റ് ചെയ്യപ്പെടുകയും ചെയ്യുക. എന്നാലും ഒരു സിനിമയുടെ വിജയത്തിന്റെയും പരാജയത്തിന്റെയും പൂര്‍ണ ഉത്തരവാദിത്വം ചിത്രത്തിന്റെ സംവിധായകനാണ്

ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനാണ് ഹരിശ്രീ അശോകൻ. മലയാളികളുടെ പ്രിയ തരാം സംവിധായകനിലേക്കുള്ള ചുവട് വെയ്പ്പിലാണ്. ‘ആൻ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാനത്തില്‍ ഹരിശ്രീ കുറിക്കുന്നത്.

ഒന്‍പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് സിനിമ സംവിധാനം ചെയ്യാനുള്ള അവസരം തനിക്ക് കിട്ടിയിരുന്നു. അന്നത്തെ ധൈര്യക്കുറവും മറ്റ് സിനിമാ തിരക്കുകളും കാരണം അന്നത് നടക്കാതെപോയെന്നും. പിന്നീട് അഭിനയത്തിരക്ക് കുറഞ്ഞ കാലം വന്നപ്പോഴാണ് ഇത് സിനിമ സംവിധാനം ചെയ്യാന്‍ പറ്റിയ സമയമാണെന്ന് തിരിച്ചറിഞ്ഞത് എന്നും. ഹരിശ്രീ അശോകൻ പറയുന്നു. ‘മാതൃഭൂമി’ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകനായതിനെ പറ്റി ഹരിശ്രീ അശോകന്‍ സംസാരിക്കുന്നത്.

വളരെ സീരിയസായ ഒരു പ്രമേയമായിരുന്നു ആദ്യം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പിന്നീടാണ് പ്രേക്ഷകരുടെ പ്രതീക്ഷയെക്കുറിച്ച് ചിന്തിക്കുന്നത്. പിന്നെ ആ സബ്ജക്ട് മാറ്റി കോമഡി ട്രാക്കിലേക്ക് മാറുകയായിരുന്നു. നിറഞ്ഞ ചിരിയോടെ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും ‘ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’യെന്ന് ഉറപ്പു നല്‍കാമെന്നും ഹരിശ്രീ അശോകൻ പറയുന്നു.

വലിയ നടന്മാര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ അവരുടെ പേരിലാണ് അറിയപ്പെടുകയും മാര്‍ക്കറ്റ് ചെയ്യപ്പെടുകയും ചെയ്യുക. എന്നാലും ഒരു സിനിമയുടെ വിജയത്തിന്റെയും പരാജയത്തിന്റെയും പൂര്‍ണ ഉത്തരവാദിത്വം ചിത്രത്തിന്റെ സംവിധായകനാണ്. ഞാന്‍ നാലുപേര്‍ അറിയുന്ന നടനായതിനാല്‍ എന്റെ പേരിലാണ് ഈ സിനിമ തുടക്കംമുതല്‍ അറിയപ്പെട്ടത്, അതിന്റെ ടെന്‍ഷനുണ്ട്. എന്നാല്‍, ആ ടെന്‍ഷന് പറഞ്ഞറിയിക്കാന്‍പറ്റാത്ത ഒരു സുഖമുണ്ട്. അത് അഭിനയിച്ചാല്‍ കിട്ടുന്ന സംതൃപ്തിയേക്കാള്‍ നൂറിരട്ടിയാണ്. സത്യത്തില്‍ മര്യാദയ്ക്ക് ഉറങ്ങിയിട്ട് ആഴ്ചകള്‍ ഏറെയായി. പണ്ട് സ്റ്റേജ് പ്രോഗ്രാം സ്റ്റേജിലെത്തിക്കുന്നതുവരെ ഉണ്ടാകുന്ന അതേ ടെന്‍ഷനാണ് ഇപ്പോഴും. ചിത്രം റിലീസിന് മുന്‍പ് എന്റെ പല കൂട്ടുകാരും കണ്ട് ഇഷ്ടമായി ഓക്കെ പറഞ്ഞതാണ്. എന്നാലും എന്റെ ടെന്‍ഷന്‍ മാറിയിട്ടില്ല. പ്രേക്ഷകസമുദ്രമാണ് ഒരു സിനിമ ഏറ്റെടുക്കേണ്ടത്. അവിടെ നമുക്കൊരു വിധിയെഴുത്തിനിടമില്ല. അവര്‍ വിധിയെഴുതുന്നതുവരെ കാത്തിരിക്കാം. ഈ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്നെനിക്കുറപ്പുണ്ട്. ഹരിശ്രീ അശോകൻ പറയുന്നു

ഇന്റര്‍നാഷണലില്‍ തുടങ്ങി ലോക്കലില്‍ എത്തുന്ന സൗഹൃദങ്ങളുടെ കഥ നര്‍മരസത്തിലൂടെ പറയുന്ന ചിത്രമാണിതെന്നും. മലേഷ്യയില്‍നിന്ന് എല്ലാം വിട്ടെറിഞ്ഞ് ഒരു കുടുംബം നാട്ടില്‍ എത്തുന്നതും പിന്നീട് അവരുടെ ജീവിതത്തില്‍ നാട്ടിലെ അഞ്ചു ചെറുപ്പക്കാര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന് വിഷയം. നര്‍മത്തിനുവേണ്ടി നര്‍മം പറയാതെ ഏച്ചുകെട്ടില്ലാതെ അത് അവതരിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഡബ്ബിങ് കഴിഞ്ഞപ്പോള്‍ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. അതാണിപ്പോഴത്തെ ധൈര്യം. ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍