UPDATES

സിനിമാ വാര്‍ത്തകള്‍

അമിതാവ് ഘോഷ്ന്റെ ഐബിസ് നോവലിനെ ആസ്പദമാക്കി ശേഖർ കപൂറിന്റെ സീരീസ് ഒരുങ്ങുന്നു

സീ ഓഫ് പോപ്പിസ്, റിവർ ഓഫ് സ്‌മോക്ക്, ഫ്ളഡ് ഓഫ് ഫയർ എന്നീ മൂന്ന് വിഭാഗങ്ങളായി പുറത്തിറങ്ങിയിട്ടുള്ള നോവലിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുങ്ങുന്നത്.

പ്രശസ്ത എഴുത്തുകാരൻ അമിതാവ് ഘോഷ്ന്റെ ഐബിസ് നോവൽ പരമ്പരയെ ആസ്പദമാക്കി സീരീസ് ഒരുങ്ങുന്നു. ശേഖർ കപൂറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സീരീസ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇന്ത്യ ചൈന ബ്രിട്ടൻ എന്നീ രാജ്യങ്ങൾ തമ്മിൽ ഉണ്ടായ ഓപിയം യുദ്ധത്തെ ആസ്പതമാക്കിയുള്ളതാണ്.

ഇൻഡെമോൾ ഷൈൻ ഗ്രൂപ്പ് ആര്ടിസ്റ്സ് സ്റ്റുഡിയോക്ക് ഒപ്പം, ഇൻഡെമോൾ ഷൈൻ ഇന്ത്യയും ഡോവ് ടൈൽ മീഡിയയും ചേർന്നാണ് സീരീസ് നിർമ്മിക്കുക. ബ്രിട്ടീഷ് ചരിത്രകാരനും ടെലിവിഷൻ നിർമ്മാതാവുമായ ജസ്റ്റിൻ പൊള്ളാർഡ് ചിത്രത്തിന്റെ ചരിത്ര ഉപദേശകനായും സ്റ്റോറി എഡിറ്ററായും പ്രവർത്തിക്കും.
പൈറേറ്റ്സ് ഓഫ് ദി കരീബിയന്,വികിങ്‌സ്‌ ടിവി സീരീസ് എന്നീ സീരീസുകളിലും അദ്ദേഹം ഭാഗമായിരുന്നു.

സീ ഓഫ് പോപ്പിസ്, റിവർ ഓഫ് സ്‌മോക്ക്, ഫ്ളഡ് ഓഫ് ഫയർ എന്നീ മൂന്ന് വിഭാഗങ്ങളായി പുറത്തിറങ്ങിയിട്ടുള്ള നോവലിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുങ്ങുന്നത്. തൊഴിലിനായുള്ള ഇന്ത്യയിലെ തൊഴിലാളികളുടെ ലോകമെമ്പാടുമുള്ള കോളനികളിലേക്കുള്ള യാത്രയും ,ആധുനിക ചരിത്രം രൂപപ്പെടുന്ന കാലഘട്ടത്തിൽ ഇന്ത്യ, അമേരിക്ക, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ആഴത്തിലുള്ള കഥകളും സീരിസിൽ ഉൾപെടുന്നതായും ശേഖർ കപൂർ പത്ര കുറിപ്പിലൂടെ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍