UPDATES

സിനിമാ വാര്‍ത്തകള്‍

മുന്‍ഭാര്യയുടെ പിറന്നാളിന് അഞ്ഞൂറ് കോടിയുടെ വീട് സമ്മാനമായി നല്‍കി ബ്രാഡ് പിറ്റ്

ബെവര്‍ലി ഹില്‍സില്‍ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന ആഢംബര വീടാണ് മുന്‍ഭാര്യ ജെന്നിഫറിന്‍റെ അമ്പതാം പിറന്നാളിന് തരാം സമ്മാനമായി നൽകിയത്

ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും എല്ലാ സിനിമ ആസ്വാദകരുടെയും എക്കാലത്തെയും പ്രിയപ്പെട്ട താര ജോഡികളായിരുന്നു. ഞെട്ടലോടെയാണ് സിനിമ ലോകവും ആരാധകരും ഇരുവരും വേര്‍പിരിഞ്ഞ വാര്‍ത്ത അറിഞ്ഞതും. ഇപ്പോഴിതാ ബ്രാഡ് പിറ്റ് വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മുന്‍ഭാര്യയുടെ പിറന്നാളിന് അഞ്ഞൂറ്റി നാല്‍പ്പത്തിയെട്ട് കോടിയുടെ വീട് നല്‍കിയാണ് ബ്രാഡ് പിറ്റ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

ബെവര്‍ലി ഹില്‍സില്‍ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന ആഢംബര വീടാണ് മുന്‍ഭാര്യ ജെന്നിഫറിന്‍റെ അമ്പതാം പിറന്നാളിന് തരാം സമ്മാനമായി നൽകിയത്.

ജെന്നിഫറിന് വീടിനോടുള്ള ആത്മബന്ധം കണക്കിലെടുത്താണ് പിറന്നാളിന് ഈ വീട് തന്നെ സമ്മാനമായി നല്‍കിയതെന്നാണ് വാർത്തകൾ. ജെന്നിഫറുമായുള്ള ബന്ധം വേര്‍പിരിഞ്ഞ കാലത്ത് വീട് മറ്റൊരാൾക്ക് വിറ്റിരുന്നു. 2005-ലാണ് ബ്രാഡ് പിറ്റും ജെന്നിഫറും വേര്‍പിരിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍