UPDATES

സിനിമാ വാര്‍ത്തകള്‍

ഓസ്കാർ നോമിനേഷൻ നേടുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ സംവിധായകൻ ജോൺ സിംഗിൾട്ടൻ അന്തരിച്ചു

1992 ൽ ബോയ്സ് ൻ ദി ഹുഡ്ഡ് എന്ന ചിത്രത്തിലൂടെയായിരുന്നു ഓസ്കാർ നോമിനേഷൻ

ഹോളിവുഡ് സംവിധായകൻ ജോൺ സിംഗിൾട്ടൻ അന്തരിച്ചു. 51 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഏപ്രിൽ 17ന് ആണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും. തിങ്കളാഴ്ച്ച രാവിലെ ആയിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.

1992 ൽ ബോയ്സ് ൻ ദി ഹുഡ്ഡ് എന്ന ചിത്രത്തിലൂടെ ഓസ്കാർ നോമിനേഷൻ നേടുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ സംവിധായകനായിരുന്നു അദ്ദേഹം. കൂടാതെ നോമിനേഷൻ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനുമായിരുന്നു ജോൺ സിംഗിൾട്ടൻ.

പൊയറ്റിക് ജസ്റ്റിസ്, ഹയർ ലീർണിങ്, ഫാസ്റ്റ് 2 ഫ്യൂരിയസ്, ഫയർ ബ്രതെഴ്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്‌ത അദ്ദേഹം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍