UPDATES

സിനിമാ വാര്‍ത്തകള്‍

ശ്രദ്ധേയമായി വിനായകന്റെ ‘തൊട്ടപ്പന്‍’ പോസ്റ്ററുകൾ; തൊട്ടപ്പനിലെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

‘തൊട്ടപ്പൻ’ എന്ന ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് സിനിമ

കിസ്മത്ത് എന്ന ആദ്യ ചിത്രത്തിന് ശേഷം വിനായകനെ കേന്ദ്ര കഥാപാത്രമാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ‘തൊട്ടപ്പൻ’. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗമായിരുന്നു. സിനിമയുടെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മാസ്റ്റര്‍ ഡാവിഞ്ചി അവതരിപ്പിക്കുന്ന ജോയ്‌മോന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് സംവിധായകന്‍ പുറത്ത് വിട്ടിരിക്കുന്നത്. നേരത്തേ മഞ്ചു പത്രോസ് അവതരിപ്പിക്കുന്ന പട്രീഷ്യ, മനു ജോസ് അവതരിപ്പിക്കുന്ന മോണ്‍സീഞ്ഞ് എന്നീ കഥാപാത്രങ്ങളുടെ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു.



‘തൊട്ടപ്പൻ’ എന്ന ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് സിനിമ. പ്രണയത്തിനും ആക്ഷനുമൊപ്പം ഗ്രാമീണ കൊച്ചിയുടെ സൗന്ദര്യവും സംസ്‌കാരവും ഉള്‍കൊള്ളുന്ന സിനിമയാണ് തൊട്ടപ്പന്‍.  ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രവുമാണിത്. കൊച്ചി ആസ്പദമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള സിനിമകളില്‍നിന്ന് വ്യത്യസ്തമായിരിക്കും തൊട്ടപ്പനെന്ന് നേരത്തെ ഷാനവാസ് ബാവക്കുട്ടി പറഞ്ഞിരുന്നു.

വിനായകന് പുറമെ റോഷന്‍ മാത്യു, മനോജ് കെ ജയന്‍, ലാല്‍, ദിലീഷ് പോത്തന്‍, സുനില്‍ സുഖദ, ഇര്‍ഷാദ്, രഘുനാഥ് പാലേരി, രശ്മി സതീഷ്, സുനിത അജിത്കുമാര്‍, മഞ്ജു പത്രോസ്, പ്രശാന്ത് മുരളി, സിനോജ് വര്‍ഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, മനു ജോസ്, ഡാവിഞ്ചി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പുതുമുഖം പ്രിയംവദയാണ് നായിക. കൊച്ചിയില്‍നിന്നുമുള്ള ഒട്ടേറെ പുതുമുഖ നാടിനടന്മാരും തൊട്ടപ്പനിലൂടെ മലയാള സിനിമയുടെ ഭാഗമാകുന്നു.

കടമക്കുടി, പൂച്ചാക്കല്‍, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. പി.എസ്. റഫീഖ് ആണ് തിരക്കഥ.

സുരേഷ് രാജന്‍ ഛായാഗ്രഹം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജിതിന്‍ മനോഹരമാണ് എഡിറ്റര്‍. അന്‍വര്‍ അലി, പി.എസ്. റഫീഖ്, അജീഷ് ദാസന്‍ എന്നിവര്‍ ഒരുക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് പൂമരത്തിലൂടെ ശ്രദ്ധേയനായ ലീല എല്‍. ഗിരീഷ്‌കുട്ടന്‍ ആണ്. പശ്ചാത്തല സംഗീതം-ജസ്റ്റിന്‍ വര്‍ഗീസ്. പട്ടം സിനിമ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്ന് നിർമിക്കുന്ന ചിത്രം ഉടൻ തിയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍