UPDATES

സിനിമാ വാര്‍ത്തകള്‍

നരകത്തിനുള്ളിലെ ജീവിതം തുടരുന്നു; കങ്കണക്ക് പിന്തുണയുമായി ഹൃത്വികിന്റെ സഹോദരി

നിരവധി വേദികളിൽ കങ്കണ ഹൃത്വിക്നെതിരെ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ ഇത്തരം സാഹചര്യത്തിൽ ആദ്യമൊന്നും ഹൃത്വിക് പ്രതികരിച്ചിരുന്നില്ല

ഹൃത്വിക് റോഷന്‍– കങ്കണ റണാവത്ത് തർക്കം ബോളിവുഡ് ഏറെ ചർച്ച ചെയ്ത വിഷയമാണ്. നിരവധി വേദികളിൽ കങ്കണ ഹൃത്വിക്നെതിരെ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ ഇത്തരം സാഹചര്യത്തിൽ ആദ്യമൊന്നും ഹൃത്വിക് പ്രതികരിച്ചിരുന്നില്ല. അഭിമുഖങ്ങളിലൂടെ തുടർച്ചയായി വിമർശിച്ചപ്പോഴും ഒരു തണവ മാത്രമാണ് ഹൃത്വിക് പ്രതികരിച്ചത്.

ഇപ്പോഴിതാ കങ്കണയുടെ പേര് ഉൾപ്പെടുത്തി ഹൃത്വിക്കിന്റെ സഹോദരി സുനൈന റോഷൻ ഒരു ട്വീറ്റ് പങ്കുവെച്ചിരിക്കുകയാണ്. താൻ കങ്കണയെ പിന്തുണക്കുന്നു. നരകത്തിനുള്ളിലെ ജീവിതം തുടരുന്നു, ആകെ മടുത്തു എന്നിങ്ങനെയാണ് അടുത്ത ദിവസങ്ങളിൽ സുനൈന ട്വീറ്റ് ചെയ്തത്. രണ്ട് ട്വീറ്റുകളും കൊണ്ട് സുനൈന എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. ഏതായാലും ഹൃത്വിക്– കങ്കണ വിഷയത്തിലുള്ള സുനൈനയുടെ പ്രതികരണം ആണിതെന്നാണ് ആരാധകർ പറയുന്നു. കുടുംബവുമായി അകൽച്ചയിലാണെന്നും ജീവിതം നരകതുല്യമാണെന്നും അടുത്തിടെ സുനൈന വ്യക്തമാക്കിയിരുന്നു.

എന്നാൽ സഹോദരി സുനൈനയുടെ വിവാദപരമായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഹൃതിക് റോഷൻ കുടുംബത്തിന് പിന്തുണയുമായി ഹൃത്വികിന്റെ മുന്‍ഭാര്യ സൂസാനെ രംഗത്തെത്തി.

‘സുനൈനയുടെ പിതാവ് (രാകേഷ് റോഷന്‍) ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അവരുടെ അമ്മ സംസാരിക്കാന്‍ പോലും കഴിയാത്ത മാനസികാവസ്ഥയിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയാണ്. എല്ലാ കുടുംബംഗങ്ങളിലും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. ആ സമയത്ത് അവരെ അപമാനിക്കാതിരിക്കുക. ആ കുടുംബത്തില്‍ ജീവിച്ച വ്യക്തി എന്ന നിലയില്‍ എനിക്ക് ഇത് മാത്രമാണ് നിങ്ങളോടിപ്പോള്‍ പറയാനുള്ളത്’- ഹൃത്വികിന്റെ മുന്‍ഭാര്യ സൂസാനെ  സോഷ്യൽ മീഡിയയിൽ  കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍