UPDATES

സിനിമാ വാര്‍ത്തകള്‍

ഞാന്‍ മോദിയുടെ ബിഗ് ഫാന്‍; കങ്കണ റണൗട്

നമുക്ക് ശരിയായ മാതൃക ബിംബങ്ങള്‍ വേണം

താന്‍ പ്രാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധികയാണെന്ന് ബോളിവുഡ് താരം കങ്കണ റണൗട്. ന്യൂസ് 18 ചാനല്‍ സംഘടിപ്പിക്കുന്ന റൈസിംഗ് ഇന്ത്യ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വാക്കുകള്‍. ഞാന്‍ മോദിയുടെ വലിയ ആരാധികയാണ്, അദ്ദേഹത്തിന്റെ വിജയകഥയാണ് എന്നെ ആരാധികയാക്കിയത്. ഒരു യുവതി എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നത്, നമുക്ക് ശരിയായ മാതൃകബിംബങ്ങള്‍ വേണം എന്നു തന്നെയാണ്. ഒരു സാധാരണക്കാരന്റെ അഭിലാഷങ്ങളുടെ ഗ്രാഫിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഒരു ചായക്കാടക്കരന്‍ നമ്മുടെ പ്രധാനമന്ത്രിയാകുമ്പോള്‍ അത് അദ്ദേഹത്തിന്റെ വിജയമല്ല, നമ്മുടെ ജനാധിപത്യത്തിന്റെ വിജയമാണ്; കങ്കണ ചൂണ്ടിക്കാണിക്കുന്നു.

ഒരു ദേശീയവാദി എന്ന നിലയില്‍ തന്റെ വ്യക്തിപരമായ വളര്‍ച്ച എന്നത് രാജ്യത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടതാണെന്നും മതങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഒരു ഇന്ത്യന്‍ എന്നറിയപ്പെടാന്‍ മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കങ്കണ പറഞ്ഞു.

തന്റെ ഫാഷന്‍ അഭിരുചികള്‍ പിന്തുടരാനുള്ള അനുമതി കിട്ടുകയാണെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ തനിക്ക് താത്പര്യക്കുറവൊന്നും ഇല്ലെന്നും കങ്കണ വ്യക്തമാക്കി. രാഷ്ട്രീയം ഒരു നല്ല മേഖല തന്നെയാണെന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. ചില സമങ്ങളില്‍ അത് തെറ്റിദ്ധരിക്കപ്പെടുന്നതാണ്. എന്നാല്‍ രാഷ്ട്രീയക്കാരുടെ ഫാഷന്‍സെന്‍സ് എനിക്ക് ഇഷ്ടമല്ല. എന്റെ വസ്ത്രധാരണ രീതികളും സംസാരവുമൊക്കെ കാരണം ഏതെങ്കിലും പാര്‍ട്ടി എന്നെ സ്വീകരിക്കുമെന്നു തോന്നുന്നില്ല. എന്റെ ഫാഷന്‍ സെന്‍സ് മാറ്റേണ്ടി വരാതിരിക്കുകയും ഞാന്‍ എന്താണോ പറയാന്‍ ആഗ്രഹിക്കുന്നത് അതിനെന്നെ അനുവദിക്കുകയും ചെയ്താല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ എനിക്ക് യാതൊര ബുദ്ധിമുട്ടുമില്ല; കങ്കണയുടെ വാക്കുകള്‍.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍