UPDATES

സിനിമാ വാര്‍ത്തകള്‍

ഇമേജിനെ പേടിയില്ല; നെഗറ്റീവ് ഷേ‍ഡ് ഉള്ള കഥാപത്രമാക്കാൻ തയ്യാറായിരുന്നു: ഫഹദ് ഫാസിൽ

താൻ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് കൃത്യമായ ധാരണകൾ ഉണ്ടായിരുന്നു

കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ നെഗറ്റീവ് റോൾ വളരെ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കുമ്പളങ്ങിയിലെ വരത്തനായ ഷമ്മിയെ കണ്ടാൽ ആരും അമ്പരക്കും.നെഗറ്റീവ് ഷേ‍ഡ് ഉള്ള ഈ കഥാപാത്രമാകാൻ ഒട്ടും ഭയമുണ്ടായിരുന്നില്ലെന്നു പറയുന്നു ഫഹദ് ഫാസില്‍. ഖലീജ്‌ ടൈംസ് നു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

താൻ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് കൃത്യമായ ധാരണകൾ ഉണ്ടായിരുന്നുവെന്നും തന്നെക്കാൾ കൂടുതലായി അത് ദിലീഷ് പോത്തനും സംവിധായകൻ മഹേഷ് സി.നാരായണനും അറിയാമായിരുന്നു. തന്നെക്കാൾ സ്ക്രീൻ സ്പേസ് കൂടുതലും കുമ്പളങ്ങിക്കാരായി നിറ‍ഞ്ഞു നിൽക്കുന്നതും മറ്റു താരങ്ങളാനിന്നും ഫഹദ് പറയുന്നു. ഇമേജിനെക്കുറിച്ച് ഭയമില്ലെന്നും കഥാപാത്രത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചില്ലെന്നും ഫഹദ് പറഞ്ഞു.

”ഉത്തരവാദിത്തങ്ങള്‍ ഞങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു. എനിക്ക് ഷൂട്ട് ഉള്ളപ്പോൾ അവൾ പ്രൊഡക്ഷൻ ജോലികൾ നോക്കും. അവളുടെ പിന്തുണ എന്നെ കൂടുതൽ കരുത്തനാക്കി. ഞങ്ങൾ ഒരുമിച്ചാണ് സിനിമ കാണാറ്. എനിക്കിഷ്ടം ഡാർക്ക് സിനിമകളാണ്. എന്നാൽ നസ്റിയക്ക് റോംകോംസ് സിനിമകളോടാണ് കൂടുതല്‍ പ്രിയം. അവൾക്കിഷ്ടപ്പെട്ട സിനിമകൾ മാത്രമേ നിർമിക്കുകയുള്ളൂ. സ്ക്രിപ്റ്റ് ഇഷ്ടമായതു കൊണ്ടാണ് അവള്‍ വരത്തനും കുമ്പളങ്ങി നൈറ്റ്സും നിർമിച്ചത്. ”

അച്ഛൻ സിനിമ കാണുന്നത് വലിയ ജനക്കൂട്ടത്തിനു നടുവിലിരുന്നാണ്. അദ്ദേഹം പറയുന്ന അഭിപ്രായങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നും എന്നാൽ നസ്റിയയും ഞാനും അങ്ങനല്ല, ഞങ്ങൾ വളരെ സ്വകാര്യമായാണ് സിനിമ കാണുന്നത്”, ഫഹദ് കൂട്ടിച്ചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍