UPDATES

സിനിമാ വാര്‍ത്തകള്‍

ചേരന്‍ എന്നോട് മോശമായി പെരുമാറി എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, പ്രശ്‌നം പെണ്‍ മത്സരാര്‍ത്ഥികളോട്: മീര മിഥുന്‍

നടനായും സംവിധായകനുമായ ചേരൻ മോശമായി പെരുമാറിയെന്ന ആരോപണവുമായാണ് നടി മീര മിഥുൻ രംഗത്തെത്തിയിരുന്നത്

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പ് ഏറെ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. നടനായും സംവിധായകനുമായ ചേരൻ മോശമായി പെരുമാറിയെന്ന ആരോപണവുമായാണ് നടി മീര മിഥുൻ രംഗത്തെത്തിയിരുന്നത്. ടാസ്‌കിനിടെ ചേരന്‍ അനുവാദമില്ലാതെ എന്റെ അരയില്‍ ചുറ്റി പിടിച്ചെന്നാണ് നടി ഉന്നയിച്ച ആരോപണം.

ഒരു ടാസ്‌കിനിടയില്‍ ചേരന്‍ മീരയെ പിടിച്ചു തള്ളുകയും, ചേരന്‍ മീരയോട് മോശമായി പെരുമാറി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുകയായിരുന്നു. എന്നാല്‍ ചേരന്‍ എന്നോട് മോശമായി പെരുമാറി എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ലന്ന് ആണ് മീര പറയുന്നത്.

ബിഗ്ഗ് ബോസ് ഹൗസില്‍ എനിക്ക് പ്രശ്‌നം പെണ്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു. ചേരന്‍ ഒഴികെ മറ്റെല്ലാവരും നല്ല സുഹൃത്തുക്കളായിരുന്നു. ബിഗ്ഗ് ബോസ് ഹൗസില്‍ വന്നതു മുതല്‍ അദ്ദേഹം അനാവശ്യമായി എനിക്ക് നേരെ തട്ടിക്കയറുകയായിരുന്നു. അന്നത്തെ ആ സംഭവം വലിയ ഡ്രാമയാക്കിയത് ചേരനായിരുന്നു – മീര മിഥുന്‍ പറഞ്ഞു.


എന്നാല്‍ ബിഗ് ബോസിലെ മറ്റു മത്സരാർത്ഥികൾ എല്ലാം ചേരന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മാന്യമായ പെരുമാറ്റവും സ്വഭാവവുമുള്ള ചേരന്‍ അത്തരത്തില്‍ പെരുമാറില്ലെന്നാണ് മറ്റെല്ലാവരും പറഞ്ഞത്. രണ്ട് പെണ്‍കുട്ടികളുടെ പിതാവായ ചേരന് ഒരു സ്ത്രീയോടും മോശമായി പെരുമാറാന്‍ കഴിയില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്കെല്ലാം ഇക്കാര്യം അറിയാമെന്നും മറ്റുള്ളവര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവം വിവാദമായതോടെ മീരയോട് മാപ്പ് പറയുകയായിരുന്നു ചേരൻ. ദുരുദ്ദേശത്തോടെയല്ല അരയില്‍ പിടിച്ചതെന്നും തന്റെ പെണ്‍കുഞ്ഞുങ്ങളുടെ പേരില്‍ സത്യം ചെയ്യുന്നുവെന്നും ചേരന്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍