UPDATES

സിനിമാ വാര്‍ത്തകള്‍

‘ഒരു സിനിമാതാരത്തെ ഒരിക്കലും വിവാഹം ചെയ്യരുത്, അത് ഡിവോഴ്സില്‍ അവസാനിച്ചേക്കാം’; അജിത്തിനെ താന്‍ വിലക്കിയിരുന്നെന്ന് രമേശ് കന്ന

‘ഒരു സാധാരണ പെണ്‍കുട്ടിയെ വിവാഹം ചെയ്യൂ, അതാണ് ജീവിതത്തിന് നല്ലതെന്നും പറഞ്ഞുകൊടുത്തു. ചെറുചിരിയോടെ അജിത്ത് അതെല്ലാം കേള്‍ക്കുകയും തല കുലുക്കുകയും ചെയ്തു’

മലയാള സിനിമ ആസ്വാദകർ ഒരിക്കലും മറക്കാൻ ഇടയില്ല ശാലിനി എന്ന നടിയെ. ബേബിയായി വന്ന്‌ പിന്നീട് നായികയായി മാറിയ താരമാണ് ശാലിനി. അതിനു ശേഷം തമിഴ് സൂപ്പർ താരം ആരാധകരുടെ സ്വന്തം തല അജിത്തിന്റെ ജീവിത പങ്കാളിയുമായി മാറി ശാലിനി.
എന്നാൽ അക്കാലത്ത് ഒരു സിനിമാതാരത്തെ ഒരിക്കലും വിവാഹം ചെയ്യരുതെന്ന് അജിത്തിനെ വിലക്കിയിരുന്നെന്ന് തുറന്ന് പറയുകയാണ് നടനും സംവിധായകനും അജിത്തിന്റെ അടുത്ത സുഹൃത്തുമായ രമേശ് കന്ന. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രമേശ് കന്നയുടെ ഈ വെളിപ്പെടുത്തൽ.

“അമര്‍ക്കളത്തില്‍ അജിത്തിനൊപ്പം ജോലി ചെയ്യുമ്പോള്‍ അദ്ദേഹം ശാലിനിയുമായി പ്രണയത്തിലാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. ഇതൊന്നുമറിയാതെ ഒരു സുഹൃത്തെന്ന നിലയില്‍ ഒരിക്കലും ഒരു നടിയെ വിവാഹം ചെയ്യരുതെന്നും അത് ഡിവോഴ്സില്‍ അവസാനിക്കുമെന്നുമൊക്കെ ഞാന്‍ അജിത്തിനെ ഉപദേശിച്ചു. ഒരു സാധാരണ പെണ്‍കുട്ടിയെ വിവാഹം ചെയ്യൂ, അതാണ് ജീവിതത്തിന് നല്ലതെന്നും പറഞ്ഞുകൊടുത്തു. ചെറുചിരിയോടെ അജിത്ത് അതെല്ലാം കേള്‍ക്കുകയും തല കുലുക്കുകയും ചെയ്തു.

ഞാന്‍ അജിത്തിനോട് സംസാരിക്കുന്നത് കണ്ട് അമര്‍ക്കളത്തിന്റെ സംവിധായകന്‍ സരണ്‍ ദൂരെ മാറി നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ വിളിച്ച് എന്താണ് സംസാരിച്ചതെന്ന് ചോദിച്ചു. ഞാന്‍ ഉപദേശത്തെകുറിച്ച് പറഞ്ഞപ്പോള്‍, അദ്ദേഹം ശാലിനിയും അജിത്തും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നതായും വെളിപ്പെടുത്തി. അത് കേട്ട് ഞാന്‍ ഷോക്കായി പോയി”-രമേശ് പറയുന്നു.  എന്നാൽ അടുത്ത വര്‍ഷം നടന്ന അജിത് ശാലിനി വിവാഹത്തില്‍ താന്‍ പങ്കെടുത്തിരുന്നെന്നും ആ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും രമേശ് കൂട്ടി ചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍