ഞാന്‍ മാത്രമല്ല പെരുമാള്‍, എന്റെ ഗ്രാമത്തില്‍ നിരവധി പെരുമാള്‍മാര്‍ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്
തന്റെ ജനനം നാശം കൊണ്ടുവരുമെന്ന് കുടുംബത്തിലുള്ളവര്‍ വിശ്വസിച്ചിരുന്നുവെന്ന് പരിയേറും പെരുമാള്‍ സംവിധായകന് മാരി സെല്‍വരാജ്. silverscreen.in ന് നല്കിയ അഭിമുഖത്തിലാണ് മാരി ഇക്കാര്യം പറയുന്നത്.
കൂട്ടുകുടുംബമായിരുന്നു മാരിയുടേത്. കുടുംബത്തിലുള്ളവര്‍ താന്‍ ജനിക്കുന്നത് നാശത്തിന്റെ വക്താവായിട്ടായിരിക്കും എന്നു വിശ്വസിച്ചു. അഞ്ചാമത് ജനിക്കുന്ന കുട്ടി പ്രശ്നങ്ങളല്ലാതെ മറ്റൊന്നും കുടുംബത്തേക്ക് കൊണ്ടുവരില്ലെന്ന് പലരും തന്റെ അമ്മയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും മാരി സെല്‍വരാജ് സില്‍വര്‍ സ്ക്രീനിനോട് പറയുന്നു. പാപ്പ എന്നാണ് മാരിയുടെ അമ്മയുടെ പേര്. അമ്മ പക്ഷേ, അശുഭ സുചകമായ മുന്നറിയിപ്പുകള്‍ അവഗണിക്കുകയും എല്ലാവരെയും എതിര്‍ത്ത് തനിക്ക് ജന്മം നല്‍കിയെന്നും മാരി പറയുന്നു. ഞാനിപ്പോള്‍ ഉള്ളതിന് കാരണം അമ്മയാണ്. ദുരാത്മക്കളിലും ദുര്വിധികളിലുമെല്ലാം വിശ്വസിക്കുന്ന ആള് തന്നെയായിരുന്നു അമ്മയും. പക്ഷേ, എന്റെ കാര്യത്തില്‍ അമ്മ മറ്റുള്ളവരോട് പോരാടി. തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. അതുകൊണ്ടാണ് ഞാന്‍ ഈ ഭൂമിയിലേക്ക് വരുന്നതിന് മറ്റുള്ളവര്‍ അനുവദിക്കാന്‍ കാരണം; മാരി പറയുന്നു. അമ്മ തനിക്ക് മറ്റെന്തൊക്കെയോ കൂടിയാണ് എന്നും 34 കാരനായ മാരി സെല്‍വരാജ് പറയുന്നു.
പരിയേറും പെരുമാള്‍ എന്ന ചിത്രത്തില്‍ കതിര് അവതരിപ്പിച്ചിരിക്കുന്ന പെരുമാള്‍ എന്ന കഥാപാത്രത്തിന്റെ തന്റെ ജീവിതവുമായി ഏറെ ബന്ധമുണ്ടെന്നും എന്നാല്‍ താന്‍ മാത്രമല്ല പെരുമാള്‍ എന്നും മാരി പറയുന്നു. തന്റെ ഗ്രാമത്തില്‍ നിരവധി പെരുമാള്‍മാര്‍ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്; മാരി പറയുന്നത്.
എന്തിനാണ് സിനിമകളില്‍ മേല്‍ജാതി പ്രീണനം, അവസാനിപ്പിക്കണമത്; നടന് സിദ്ധാര്‍ത്ഥ്