UPDATES

സിനിമാ വാര്‍ത്തകള്‍

മൂന്നുവര്‍ഷം മുന്‍പേ ദീപികയെ വിവാഹം ചെയ്യുമായിരുന്നു; രണ്‍വീര്‍ സിംഗ്

ഇതാണ് ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണ്, എന്റെ കുട്ടികളുടെ അമ്മയാകാന്‍ പോകുന്ന പെണ്ണ് എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു

ദീപികയെ വിവാഹം കഴിക്കാന്‍ മൂന്നുവര്‍ഷം മുമ്പേ തന്നെ താന്‍ തയ്യാറെടുത്തിരുന്നുവെന്ന് രണ്‍വീര്‍ സിംഗ്. ഫിലിം ഫെയറിനു നല്‍കിയ അഭിമുഖത്തില്‍ ദീപികയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു വിവാഹത്തിന് താന്‍ നേരത്തെ തന്നെ ഒരുങ്ങിയതാണെന്ന് രണ്‍വീര്‍ വ്യക്തമാക്കിയത്. കഴിഞ്ഞാഴ്ചയായിരുന്നു ഇറ്റലിയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍വച്ച് ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം രണ്‍വീര്‍ സിംഗും ദീപിക പദുകോണും വിവാഹിതരായത്.

ഞാന്‍ കുറച്ച് കാലങ്ങള്‍ക്ക് മുന്നേ തന്നെ ദീപികയെ വിവാഹം ചെയ്യാന്‍ തയ്യാറെടുത്തതാണ്. എന്നാല്‍ വിവാഹത്തിനായി ദിപീക തയ്യാറാകുന്നതുവരെ കാത്തിരിക്കുകയായിരുന്നു; രണ്‍വീര്‍ പറയുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീലയുടെ സെറ്റില്‍വച്ചാണ് രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത്. ഇരുവരും ഒരുമിക്കുന്ന ആദ്യചിത്രമായിരുന്നു അത്. തങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങി ആറുമാസം കഴിഞ്ഞപ്പോള്‍ തന്നെ തന്റെ ജീവിതത്തിലെ സ്ത്രീ ദീപികയാണെന്നു മനസിലാക്കിയതായി രണ്‍വീര്‍ പറയുന്നു. ഇതാണ് ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണ്, എന്റെ കുട്ടികളുടെ അമ്മയാകാന്‍ പോകുന്ന പെണ്ണ് എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ഏകദേശം മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിവാഹത്തെക്കുറിച്ച് ഞാന്‍ ഗൗരവമായി ആലോചിച്ചിരുന്നു. ദീപികയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. എപ്പോള്‍ നീ സമ്മതം പറയുന്നുവോ ആ നിമിഷം നമ്മള്‍ വിവാഹിതരാകും എന്ന് ദീപികയോട് പറഞ്ഞിരുന്നു; രണ്‍വീറിന്റെ വാക്കുകള്‍.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍