UPDATES

സിനിമ

ഞാന്‍ പദ്മാവത് കാണില്ല; എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് കാണാനുള്ള അവകാശത്തെ മരണം വരെ പ്രതിരോധിക്കും

സംഘ പരിവാറിന് ബന്‍സാലിയുടെ ഭാഷ്യം പ്രിയപ്പെട്ടതാണ്! ഇത് മുസ്ലീം വിരുദ്ധ വാര്‍പ്പ് മാതൃകകളെ ആവര്‍ത്തിച്ചുറപ്പിക്കുമെന്ന് അവര്‍ക്കറിയാം.

ബന്‍സാലിയുടെ പദ്മാവതിലെ ബ്രിട്ടീഷ് അനുകൂല, കൊളോണിയല്‍ വഴിയിലുള്ള, ദേശവിരുദ്ധ, മുസ്ലീം വിരുദ്ധ, സംഘി ലോകവീക്ഷണത്തെ തുറന്നുകാട്ടുക! ഞാന്‍ പദ്മാവത് അല്ലെങ്കില്‍ പദ്മാവതി കാണുന്നില്ല! അതിനര്‍ത്ഥം മറ്റുള്ളവര്‍ക്ക് അത് കാണാനുള്ള അവകാശത്തെ ഞാന്‍ മരണം വരെ പ്രതിരോധിക്കും എന്നുകൂടിയാണ്.

പക്ഷേ…
1.യഥാര്‍ത്ഥ പ്രശ്നം ഖില്‍ജി എന്ന മോശം മുസ്ലീം\ ബന്‍സാലിയുടെ രജപുത്രര്‍ നല്ല ഹിന്ദുക്കള്‍ എന്ന ചിത്രീകരണമാണ്.

2.റാണി പദ്മിനി ഒരു ചരിത്ര കഥാപാത്രമല്ല എന്നത് ഇന്നിപ്പോള്‍ ഒരു അംഗീകൃത വസ്തുതയാണ്.

3.ഇനി കഥയില്‍പ്പോലും, ചലച്ചിത്രത്തിന് ആധാരമായ മാലിക് മൊഹമ്മദ് ജെയ്സിയുടെ ‘പദ്മാവത്’ കഥയില്‍ ഖില്‍ജിയെ ഒരു വില്ലനായല്ല ചിത്രീകരിച്ചിരിക്കുന്നത്.

ആരാണ് റാണി പത്മാവതി? ചരിത്രമേത്, കഥയേതെന്ന് സംഘപരിവാര്‍ തീരുമാനിക്കും

4.മറിച്ച്, മറ്റൊരു രജപുത്ര രാജാവായ കുംഭാല്‍നേര്‍ ആണ് പദ്മിനിയെ ആഗ്രഹിച്ച്, ആവരുടെ ഭര്‍ത്താവ് രത്തന്‍ സിംഗിനെ കൊല്ലുന്നത്!

5.ജെയ്സിയുടെ ഖില്‍ജി ഒരു മാന്യനായ കഥാപാത്രമാണ്, മതിഭ്രമത്തിനും മായക്കും ഇരയായ ഒരാള്‍.

6. ചരിത്രപരമായി നോക്കിയാലും ഖില്‍ജി, മധ്യകാല ഇന്ത്യയിലെ ഏറ്റവും പുരോഗമനകാരിയായ ഭരണാധികാരിയായിരുന്നു. ഭൂമി തീരുവ തീര്‍പ്പുകളിലെല്ലാം അദ്ദേഹം പരിഷ്കാരങ്ങള്‍ നടപ്പാക്കി. ഹിന്ദുക്കളുമായി സൌഹൃദത്തിലായതിനും, രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് വേണ്ടി മതം മാറ്റം നടത്താതെ രജപുത്ര രാജകുമാരിമാരെ വിവാഹം ചെയ്തതിനും അന്നത്തെ മുസ്ലീം പണ്ഡിതര്‍ അദ്ദേഹത്തിന് എതിരായിരുന്നു.

പത്മാവതി എന്ന മിത്തിക്കല്‍ സുന്ദരിയാണോ സംഘപരിവാറിന്റെ യഥാര്‍ത്ഥ പ്രശ്നം?

7.വര്‍ഗീയവാദിയും മുസ്ലീം വിരുദ്ധനുമായ ബ്രിട്ടീഷുകാരന്‍ ജെയിംസ് ടോഡ് ആണ് ജെയ്സിയുടെ കഥയെ മനപൂര്‍വം മാറ്റിയെഴുതി ഖില്‍ജിയെ ഒരു ക്രൂരനായ മുസ്ലീമായി അവതരിപ്പിച്ചത്!

8.രാജ്യം മുഴുവനും, ഉദാരവാദികള്‍ ഉള്‍പ്പെടെ, ഈ ഭാഷ്യത്തെ ചോദ്യം ചെയ്യുന്നില്ല.

9.ബന്‍സാലിയുടെ ഭാഷ്യം കൊളോണിയലും വര്‍ഗീയവുമാണെന്ന് ഉദാരവാദികളടക്കം പറയുന്നില്ല.

ആര്‍എസ്എസിന്റെ സാംസ്കാരിക ദേശീയതയെ മുറിവേല്‍പ്പിക്കുന്ന പത്മാവതി

10. സംഘ പരിവാറിന് ബന്‍സാലിയുടെ ഭാഷ്യം പ്രിയപ്പെട്ടതാണ്! ഇത് മുസ്ലീം വിരുദ്ധ വാര്‍പ്പ് മാതൃകകളെ ആവര്‍ത്തിച്ചുറപ്പിക്കുമെന്ന് അവര്‍ക്കറിയാം. ചലച്ചിത്രത്തിനെതിരായ പ്രതിഷേധം എപ്പോള്‍ വേണമെങ്കിലും മുസ്ലീങ്ങള്‍ക്കെതിരായി തിരിയാം!

അതുകൊണ്ട്…

(അമരേഷ് മിശ്ര ഫേസ്ബുക്കില്‍ കുറിച്ചത്)

മാലിക് മുഹമ്മദ്‌ ജയസി കാണാത്ത പദ്മാവതി, ബിജെപിയും കോണ്‍ഗ്രസും കാണിക്കാന്‍ ഇഷ്ടപ്പെടാത്ത പദ്മാവതി

എനിക്ക് 1,600 ഭാര്യമാരുണ്ട്; പിന്നെ എന്തിന് പത്മാവതി?

അമരേഷ് മിസ്ര

അമരേഷ് മിസ്ര

ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍ഷക പ്രസ്ഥാനമായ കിസാന്‍ ക്രാന്തി ദളിന്റെ പ്രസിഡന്റ്. അവാര്‍ഡ് ജേതാവായ എഴുത്തുകാരന്‍. ചലച്ചിത്ര തിരക്കഥാകൃത്ത്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍