UPDATES

സിനിമാ വാര്‍ത്തകള്‍

വീണ്ടും ‘മോഹൻലാൽ’ സിനിമക്ക് പരോക്ഷമായി വിമർശനം; ‘ഇക്കയുടെ ശകടം’ വിവാദ സീനിന്റെ പൂർണ്ണ രൂപം പുറത്ത്

മോഹൻലാലിനെ സോഹൻലാൽ എന്ന് വിളിക്കുകയും മോഹൻലാലിനെപ്പറ്റി സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന സിനിമയിലെ ഡയലോഗിനെ കളിയാക്കുകയും ചെയ്യുന്നതാണ് ടീസറിലുള്ളത്

‘ഇക്കയുടെ ശകടം’ എന്ന സിനിമയുടെ പുതിയ ടീസറിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. നടൻ മോഹൻലാലിനെ അവഹേളിക്കുന്നു എന്ന ആരോപണവുമായാണ് മോഹൻലാൽ ഫാൻസ്‌ രംഗത്തെത്തിയിരിരുന്നു.

മോഹൻലാൽ ആരാധികയുടെ കഥ പറഞ്ഞ ചിത്രമാണ് സാജിദ് യഹിയയുടെ സംവിധാനത്തിൽ എത്തിയ ‘മോഹൻലാൽ’. ഇതിന് പിന്നാലെയാണ് മമ്മൂട്ടി ആരാധകന്റെ കഥ പറയുന്ന ചിത്രമെന്ന പേരിൽ ‘ഇക്കയുടെ ശകടം’ എന്ന സിനിമ പ്രഖ്യാപിച്ചത്. നവാഗതനായ പ്രിൻസ് അവറാച്ചൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസറിനു നേർക്കാണ് പ്രതിഷേധം ഉയരുന്നത്. മോഹൻലാലിനെ സോഹൻലാൽ എന്ന് വിളിക്കുകയും മോഹൻലാലിനെപ്പറ്റി സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന സിനിമയിലെ ഡയലോഗിനെ കളിയാക്കുകയും ചെയ്യുന്നതാണ് ടീസറിലുള്ളത്.

‘മോഹൻലാൽ’ സിനിമയുടെ സംവിധായകൻ സാജിദ് യഹിയയും ഈ വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. ചിത്രത്തിന്റെയോ സംവിധായകന്റെയോ പേരെടുത്ത് പറയാതെ മോഹൻലാൽ നായകനായ ലൂസിഫർ എന്ന സിനിമയിലെ ഒരു ഹിറ്റ് ഡയലോഗാണ് സാജിദ് ഇന്നലെ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

“പക്ഷേ ഒരു പ്രശ്നം ഉണ്ട്…. നിന്റെ തന്ത അല്ല എന്റെ തന്ത” സാജിദ് യഹിയ ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ മമ്മൂട്ടി ആരാധകരടക്കം ഈ ടീസറിനെ വിമർശിച്ച് രംഗത്തെത്തിയതോടെ, അണിയറ പ്രവർത്തകർ ടീസർ പിൻവലിക്കുകയായായിരുന്നു. എന്നാൽ ഇപ്പോൾ, വിവാദമായ സീനിന്റെ പൂർണ്ണ രൂപംപുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘സോഹൻലാൽ’ എന്ന സിനിമയുടെ ഓഡിഷന് പോകുന്ന നായികയെയാണ് ഈ രംഗത്തിൽ കാണിക്കുന്നത്. ഇന്നലെ പുറത്ത് വിട്ട ടീസറിലെ പോലെ തന്നെ പരോക്ഷമായി ‘മോഹൻലാൽ’ സിനിമയെ വിമർശിക്കുക തന്നെയാണ് ഈ രംഗവും.


വിവാദ സീനിന്റെ പൂർണ്ണ രൂപം കാണാം;

Azhimukham Special: വിമര്‍ശനങ്ങളോട് ആഷിക് അബു പ്രതികരിക്കുന്നു; ‘വൈറസ് സിനിമയുടെ നെടുംതൂണ്‍ ശൈലജ ടീച്ചറാണ്, പക്ഷേ ആരെയും ഗ്ലോറിഫൈ ചെയ്യുകയായിരുന്നില്ല ഉദ്ദേശം’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍