UPDATES

സിനിമാ വാര്‍ത്തകള്‍

മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജയസൂര്യയ്ക്കായിരിക്കാമെന്ന് സംവിധായകന്‍ വിനയന്‍

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന്‌ രാജാമണിക്ക് പുതുമുഖ നടനെന്ന നിലയില്‍ പരാമര്‍ശം കിട്ടുമെന്നും പ്രത്യാശിക്കുന്നതായി വിനയന്‍ കൂട്ടിച്ചേർത്തു

ഇത്തവണ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ജയസൂര്യയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംവിധായകന്‍ വിനയന്‍. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ ജയസൂര്യയുടെ പ്രകടനത്തെ വിനയന്‍ പ്രത്യേകം പരാമർശിക്കുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ജയസൂര്യയെ പ്രശംസിച്ചത്.

 

വിനയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്;

ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷം..

അതുപോലെ തന്നെ തന്റെ ആദ്യചിത്രമായ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില്‍ ഒരു പരാമര്‍ശമെന്‍കിലും ലഭിക്കുമെന്നും ഞാന്‍പ്രതീക്ഷിക്കുന്നു…

കൂടാതെ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന്‌ രാജാമണിക്ക് പുതുമുഖ നടനെന്ന നിലയില്‍ പരാമര്‍ശം കിട്ടുമെന്നും പ്രത്യാശിക്കുന്നതായി വിനയന്‍ കൂട്ടിച്ചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍