UPDATES

സിനിമാ വാര്‍ത്തകള്‍

ഇന്ത്യന്‍ 2ന്റെ സ്വാതന്ത്ര്യദിന പോസ്റ്റര്‍ വൈറൽ; ആകാംഷയോടെ ആരാധകർ

200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നതായും റിപ്പോ‌ര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറും ഉലകനായകന്‍ കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇന്ത്യൻ-2. ഇരുവരും ആദ്യം ഒന്നിച്ച ‘ഇന്ത്യന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്.  ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍2ന്റെ പ്രത്യേക പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍.
മിനിറ്റുകൾക്കുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റർ വൈറൽ ആയിരിക്കുകയാണ്.


200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നതായും റിപ്പോ‌ര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.രവി വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.

മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയപാർട്ടിയിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമാണ് കമൽഹാ‍സൻ. രാഷ്ട്രീയത്തിൽ പൂർണമായും ശ്രദ്ധതിരിച്ചാൽ സിനിമ ഉപേക്ഷിക്കുമെന്ന് കമൽ ഒരിക്കൽ പറഞ്ഞിരുന്നു. പിന്നീട് അത് തിരുത്തുകയും ചെയ്തു. എന്നാൽ ഇന്ത്യൻ 2 അദ്ദേഹത്തിന്റെ അവസാനചിത്രമാകുമോ എന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിക്കുന്നതിനിടയിലാണ് ‘തലൈവന്‍ ഇരിക്കിട്രാന്‍’ എന്ന ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നത് . ഇന്ത്യൻ 2 വിന് ശേഷം ഈ ചിത്രം ആരംഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍