UPDATES

സിനിമാ വാര്‍ത്തകള്‍

‘ആ ഒരു വിഷമം മാത്രമേ ബാക്കിയുള്ളൂ.. പൂര്‍ണിമയ്‌ക്കൊപ്പം ഒരു സീനില്‍ പോലും ഒന്നിച്ചില്ല’; ഇന്ദ്രജിത് പറയുന്നു (വീഡിയോ)

ദോഹയില്‍ വച്ച് നടന്ന വൈറസിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങനിടയിലാണ് ഇന്ദ്രജിത്ത് ഇക്കാര്യം പറഞ്ഞത്

കേരളം നേരിട്ട നിപ്പാ എന്ന മഹാവ്യാധിയെയുടെ കഥ പറയുന്ന ചിത്രമാണ് ‘വൈറസ്’. ആശിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ.കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി,ഇന്ദ്രജിത്, സൗബിന്‍ ഷാഹിര്‍, രേവതി, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ എന്നിങ്ങനെ വലിയ താരനിരയാണ്  അണിനിരക്കുന്നത്.

കൂടാതെ പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് മലയാളത്തിലേക്ക് തിരിച്ചു വരികയാണ് ഈ ചിത്രത്തിലൂടെ.നടനും പൂര്‍ണിമയുടെ ഭര്‍ത്താവുമായ ഇന്ദ്രജിത്തും ചിത്രത്തില്‍ ഡോക്ടറായി എത്തുന്നുണ്ട്. ഇരുവരും അഭിനയിക്കുന്നുണ്ടെങ്കിലും ഒരു സീനില്‍ പോലും തങ്ങള്‍ ഒരുമിച്ചില്ലെന്ന എന്ന വിഷമത്തിലാണ് താൻ എന്ന് പറയുകയാണ് ഇന്ദ്രജിത്. ദോഹയില്‍ വച്ച് നടന്ന വൈറസിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങനിടയിലാണ് ഇന്ദ്രജിത്ത് ഇക്കാര്യം പറഞ്ഞത്. ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത്, പൂര്‍ണിമ എന്നിവര്‍ സംബന്ധിച്ച ചടങ്ങില്‍ വൈറസിലെ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരങ്ങൾ.

‘ആ ഒരു വിഷമം മാത്രമേ ബാക്കിയുള്ളൂ.. ഈ സിനിമയില്‍ ഒരു ഷോട്ടു പോലും ആഷിഖ് എനിക്ക് പൂര്‍ണിമയ്‌ക്കൊപ്പം തന്നിട്ടില്ല. ഒരു സീനില്‍ പോലും ഒന്നിച്ചില്ല. ഇതു കഴിഞ്ഞ് ഞങ്ങളൊരുമിക്കുന്ന മറ്റൊരു ചിത്രമാണ് തുറമുഖം. അതിലും എന്റെയും പൂര്‍ണിമയുടെയും ഒരു കോമ്പിനേഷന്‍ സീന്‍ പോലും ഇല്ല.’ – ഇന്ദ്രജിത് പറയുന്നു

സദസ്സിൽ ചിരി പടര്‍ത്തിയ ഇന്ദ്രജിത്തിന്റെ ഈ കമന്റിന് ആഷിഖ് ചിരിച്ചുകൊണ്ട് തന്നെ മറുപടി നല്‍കി. ‘അത് മന:പൂര്‍വം ചെയ്തതാണ്.’

‘നിപ്പ രോഗം പടര്‍ത്തിയ പ്രതിസന്ധി തരണം ചെയ്യാന്‍ ഒറ്റക്കെട്ടായി പരിശ്രമിച്ച ഒരുപാടു പേരുടെ പ്രയത്‌നങ്ങളാണ് വൈറസ് എന്ന ചിത്ത്രതിലൂടെ അഭ്രപാളിയിലെത്തുന്നത്. അതില്‍ പ്രധാന പങ്കു വഹിച്ച കോഴിക്കോട് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസറായിരുന്നു ഡോ ആര്‍ എസ് ഗോപകുമാര്‍. ആ വ്യക്തിത്വത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമാണ് സിനിമയില്‍ എന്റേത്‌. ബാബുരാജ് എന്നാണ് പേര്. മെഡിക്കല്‍ കോളേജില്‍ നിപ്പ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പരിശോധിയ്ക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍ ഈ ഡോക്ടറുടെ നേതൃത്വത്തില്‍ ചില അറ്റന്‍ഡര്‍മാരാണ് മൃതദേഹങ്ങളുടെ സംസ്‌കരണവും ഒക്കെ നടത്തിയത്. ഈ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടത് എന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തെ നേരില്‍ പോയി കണ്ടിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.’- ഇന്ദ്രജിത് പറഞ്ഞു

‘സിനിമയുടെ ഭാഗമായി ഈ രോഗം ബാധിച്ച മേഖലകള്‍ കാണുകയും അവിടെയുള്ള സാധാരണക്കാരോട് സംസാരിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തപ്പോഴാണ് നിപ്പ കാലത്തെ അടുത്തറിയാനും അനുഭവങ്ങളുടെ ആഴം മനസിലാക്കാന്‍ കഴിഞ്ഞതെന്ന് അഭിനേതാക്കള്‍ എടുത്തു പറഞ്ഞു. പ്രളയകാലത്ത് കേരളത്തിലെ ഓരോ സാധാരണക്കാരനും കുടുംബത്തെ പോലും മാറ്റിനിര്‍ത്തി സേവനത്തിനിറങ്ങിയതെന്ന് നേരില്‍ കണ്ട് അനുഭവപ്പെട്ടതാണെന്നും’- പൂർണിമ പറയുന്നു
വൈറസ് ട്രെയിലർ ലോഞ്ച് കാണാം:

കേരളം നിപ്പയെ അറിഞ്ഞതും ഭയപ്പെട്ടതും അതിജീവിച്ചതും ഒരിക്കല്‍ കൂടി അനുഭവിക്കുകയാണ് ചിത്രത്തിന്‍റെ ട്രെയിലറിലൂടെ. നിപ്പാ വെെറസ് ബാധയുടെ സമയത്തെ കോഴിക്കോട് നിവാസികളുടെ ജീവിതവും ദൃശ്യങ്ങളില്‍ കാണാം

ഇന്ദ്രന്‍സ്,രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുഹ്‌സിന്‍ പരാരി എഴുതി, ഷര്‍ഫു, സുഹാസ് എന്നിവരുടെ തിരക്കഥയില്‍ ആഷിഖ് അബു ഒരുക്കുന്ന ചിത്രം ജൂണ്‍ എഴിന് വേൾഡ് വൈഡ് റിലീസായി തിയേറ്ററിൽ എത്തും..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍