UPDATES

സോഷ്യൽ വയർ

‘ഇപ്പോൾ വെറും ഇന്നസന്റല്ല, സഖാവ് ഇന്നസന്റ്’, ‘പേരിനൊപ്പം സഖാവ് ചേര്‍ത്തു വിളിക്കുമ്പോള്‍ കുളിരണിഞ്ഞു’ / വീഡിയോ

‘ആദ്യം മത്സരിച്ചപ്പോൾ കുടമായിരുന്നു ചിഹ്നം. എന്റെ അരികിലേക്ക് അരിവാൾ ചുറ്റിക നക്ഷത്രം എന്നാണ് വരികയെന്ന് ആഗ്രഹിച്ചു. ഇത്തവണ സിപിഎം ചിഹ്നത്തിലാണ് മത്സരം’ ഇന്നസന്റ്

ചാലക്കുടി മണ്ഡലത്തിൽ വീണ്ടും മത്സരിക്കുകയാണ് നടൻ ഇന്നസെന്റ്. പേരിനൊപ്പം ‘സഖാവ്’ കൂടി ചേര്‍ത്തു വിളിക്കുമ്പോള്‍ കുളിരണിഞ്ഞെന്നും, ഇത്തവണ പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിക്കുന്നതിനാല്‍ ആശങ്കയില്ലെന്നും എൽഡിഎഫ് ചാലക്കുടി പാർലമെന്റ് മണ്ഡലം കൺവൻഷനിൽ പ്രസംഗിച്ചുകൊണ്ട് ഇന്നസന്റ് പറഞ്ഞു.

കൂടാതെ ‘അമ്മ സംഘടനയുമായും, എംപി എന്ന നിലയിലുമുള്ള പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു, ‘ഞാൻ പിരിഞ്ഞുപോകുകയാണ്. ഇനി മോഹൻലാൽ ആണ് പ്രസിഡന്റ്. പക്ഷേ ഒറ്റക്കാര്യം പറയാം. ഈ അമ്മ എന്ന സംഘടനയിൽ നിന്നും ഒരു രൂപ എടുത്താൽ അവന് കാൻസർ എന്നുപറയുന്ന മഹാരോഗം വരും. എല്ലാവരും നിശബ്ദരായി, ഇയാള് കാശ് അടിച്ചുവല്ലേ എന്നാകും അവർ മനസ്സിൽ പറഞ്ഞത്. ഇതൊക്കെ കഴിഞ്ഞ് പിറ്റേദിവസം നമ്മുടെ കാവ്യ മാധവൻ എന്നെ വിളിച്ചു, ഇന്നസന്റ് അങ്കിളേ, നമ്മൾ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇരുന്നാൽ രോഗം വരുവോ? എനിക്ക് അതൊന്നും അറിയില്ല, രോഗം വരുമെന്ന കാര്യത്തിൽ നല്ല ഉറപ്പുണ്ടെന്ന് മറുപടിയായി പറഞ്ഞു. ഞാനൊരു നേരംപോക്കിന് വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നതാണെന്ന് അവർക്കെല്ലാം അറിയാം.’–ഇന്നസന്റ് പറഞ്ഞു.

പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിക്കുന്നതിനാല്‍ ഇക്കുറി ആശങ്കയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പേരിനൊപ്പം ‘സഖാവ്’ കൂടി ചേര്‍ത്തു വിളിക്കുമ്പോള്‍ കുളിരണിഞ്ഞെന്നും ഇന്നസെന്റ് പറഞ്ഞു. ‘‘ഇപ്പോൾ വെറും ഇന്നസന്റല്ല, സഖാവ് ഇന്നസന്റ്. ആദ്യം മത്സരിച്ചപ്പോൾ കുടമായിരുന്നു ചിഹ്നം. എന്റെ അരികിലേക്ക് അരിവാൾ ചുറ്റിക നക്ഷത്രം എന്നാണ് വരികയെന്ന് ആഗ്രഹിച്ചു. ഇത്തവണ സിപിഎം ചിഹ്നത്തിലാണ് മത്സരം’’. -ഇന്നസന്റ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍