UPDATES

സിനിമ

നസ്രിയയുമായുള്ള സാമ്യം പോസിറ്റീവായി കാണുന്നു; വര്‍ഷ ബൊല്ലമ്മ/അഭിമുഖം

മുകേഷിന്റെ മകന്‍ ശ്രാവണിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് കല്യാണം

Avatar

വീണ

സാള്‍ട്ട് മാഗോ ട്രീ എന്ന ചിത്രത്തിന് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കല്യാണം. നടനും എംഎല്‍എയുമായ മുകേഷിന്റെ മകന്‍ ശ്രാവണ്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കല്യാണത്തിനിണ്ട്. നവാഗതയായ വര്‍ഷ ബൊല്ലമ്മയാണ് ചിത്രത്തിലെ നായിക. കടലിനടിയില്‍ വെച്ച് നടത്തിയ ചിത്രത്തിന്റെ ഓഡിയോ റിലീസ് നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചിത്രം ഫെബ്രുവരി 23-ന് തീയേറ്ററുകളില്‍ എത്തും. കല്യാണ വിശേഷങ്ങള്‍ വര്‍ഷ ബൊല്ലമ്മ അഴിമുഖത്തോട് പങ്കുവെക്കുന്നു.

ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച്?

കഥാപാത്രത്തിന്റെ പേര് ഷാനി എന്നാണ്. കോളേജ് വിദ്യാര്‍ത്ഥിയാണ്. ഒരു സാധാരണ പെണ്‍കുട്ടി. അവള്‍ക്ക് അവളുടെ അച്ഛനും അമ്മയുമാണ് എല്ലാം. വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത കുട്ടിയാണ്. പക്ഷെ വളരെ സ്‌നേഹമുള്ളവളാണ്. ഇപ്പോള്‍ ഇത്രയും മാത്രമേ കഥാപാത്രത്തെ കുറിച്ച് പറയാനാകൂ.

മുകേഷ്, ശ്രീനീവാസന്‍ തുടങ്ങി സീനിയേഴ്‌സ് ആയിട്ടുള്ള ആര്‍ട്ടിസ്റ്റുകളൊക്കെയുള്ള സിനിമ; ശ്രാവണിന്റെയും ആദ്യ ചിത്രം…

ശരിയാണ്. ഞാനും ശ്രാവണും മാത്രമാണ് തുടക്കക്കാര്‍. ബാക്കി ഒരുപാട് സീനിയേഴ്‌സ് ആയിട്ടുള്ളവരാണ്. എന്റെ അച്ഛനായിട്ടാണ് മുകേഷ് ചെയ്യുന്നത്. ശ്രാവണിന്റെ അച്ഛനായി ശ്രീനിവാസനാണ്. ആദ്യ സിനിമ തന്നെ ഇത്രയും സീനിയേഴ്‌സിന്റെ കൂടെ ചെയ്യാന്‍ പറ്റിയത് ഭാഗ്യമാണ്. ശ്രീനിവാസനും മുകേഷും തമ്മിലുള്ള കോംപിനേഷന്‍ സീനിലൊക്കെ അവരുടെ കെമിസ്ട്രി വളരെ രസമാണ് കാണാന്‍. അവര്‍ എന്ത് സ്പൊണ്ടേനിയസ് ആയിട്ടാണ് കോമഡി ചെയ്യുന്നതെന്ന് അറിയോ… തുടക്കക്കാര്‍ക്ക് നല്ല ക്ലാസ് കൂടിയാണ് ഇത്തരം സീനിയേഴ്‌സിന്റെ കൂടെയുള്ള ചിത്രങ്ങള്‍.

ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍

എനിക്ക് ശരിക്കും പേടിയുണ്ട്. എന്റെ ആദ്യ മലയാള ചിത്രമാണ്. പക്ഷെ അതിനേക്കാളും കൂടുതല്‍ എക്‌സൈറ്റഡ് ആണ്. മികച്ച ഒരു എന്റര്‍ടെയ്‌നറാണെന്ന് ഉറപ്പ് തരാം. അപ്പോള്‍ അത് ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്ന് കാണാന്‍ കാത്തിരിക്കുകയാണ്.

നസ്രിയയുമായുള്ള സാമ്യം…

എനിക്കും നസ്രിയയെ വളരെ ഇഷ്ടമാണ്. ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് നസ്രിയയുമായി സാമ്യമുണ്ടെന്ന്. പക്ഷെ എല്ലാവരും പോസീറ്റിവ് ആയി പറയുന്നത് പോലെയാണ് തോന്നിയിട്ടുള്ളത്. പക്ഷെ ഇപ്പോള്‍ നസ്രിയയെ കൂടുതല്‍ അറിയാവുന്ന മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ ഞാന്‍ എത്തുമ്പോള്‍ അതിന്റെ റിസല്‍ട്ടിനും കാത്തിരിക്കുകയാണ്.

മലയാളത്തിലേക്കുളള വരവ്

ഞാന്‍ ഒരു തമിഴ് സിനിമ ചെയ്തിരുന്നു. അത് കണ്ടിട്ടാണ് ഈ ചിത്രത്തിലേക്ക് വിളിക്കുന്നത്. പക്ഷെ തുടക്കം മുതലേ മലയാള ചിത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. കാരണം മലയാള സിനിമകള്‍ വളരെ റിയലിസ്‌റ്റിക്കാണ്. ഇപ്പോള്‍ ആസിഫ് അലിയുടെ കൂടെ ഒരു സിനിമ ചെയ്യുന്നുണ്ട്; മന്ദാരം. ഇത് കൂടാതെ ഒരുപാട് മലയാള സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം.

മലയാളം – തമിഴ് ഫിലിം ഇന്‍ഡസ്ട്രീസ് തമ്മിലുള്ള വ്യത്യാസം?

അങ്ങനെയൊന്നും വിലയിരുത്താറായിട്ടില്ല. ഞാന്‍ ഒരു തുടക്കക്കാരി മാത്രമാണ്. എങ്കിലും മലയാളം കുറച്ചൂടി ഒരു കുടുംബം പോലെയാണ്. തമിഴ് ഇന്‍ഡസ്ട്രി കൂടുതല്‍ പ്രൊഫഷണല്‍ ആണ്.

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍