UPDATES

സിനിമാ വാര്‍ത്തകള്‍

‘ഇസാക്കിന്റെ ഇതിഹാസം’ സസ്‌പെന്‍സ് മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് ഗോപി സുന്ദർ

സസ്‌പെന്‍സ് നിറച്ച ഒരു ഹൊറര്‍ ചിത്രമാണിതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍. എന്നാല്‍ ഇസാക്കിന്റെ ഇതിഹാസം നര്‍മരസ പ്രധാനമാണ് ചിത്രമെന്ന് സംവിധായകന്‍ ആര്‍ കെ അജയകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു

‘ഇസാക്കിന്റെ ഇതിഹാസം’ എന്ന പുതിയ മലയാള ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. ഒരു ക്രിസ്തന്‍ പള്ളി. കുരിശില്‍ കഴിയുന്ന യേശു ക്രിസ്തുവിനു മുന്നില്‍ കത്തിച്ചു വച്ചിരിക്കുന്ന മെഴുകുതിരികള്‍. പെട്ടെന്ന് ഇടിവെട്ടും കാറ്റുമെത്തുന്നു. ഭയം നിറയ്ക്കുന്ന സസ്‌പെന്‍സ് മോഷന്‍ പോസ്റ്റര്‍ ഗോപി സുന്ദർ ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

സസ്‌പെന്‍സ് നിറച്ച ഒരു ഹൊറര്‍ ചിത്രമാണിതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍. എന്നാല്‍ ഇസാക്കിന്റെ ഇതിഹാസം നര്‍മരസ പ്രധാനമാണ് ചിത്രമെന്ന് സംവിധായകന്‍ ആര്‍ കെ അജയകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ പങ്കുവെച്ചിരുന്നു.

ഭഗത് മാനുവലാണ് നായകനായി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, അശോകന്‍, പോളി വില്‍സണ്‍, ഗീതാ വിജയന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉമാ മഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുഭാഷ് കൂട്ടിക്കല്‍, ആര്‍ കെ അജയകുമാര്‍ എന്നിവരുടെതാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍