UPDATES

സിനിമാ വാര്‍ത്തകള്‍

ഇഷ്‌ക് ‘എസ് ദുര്‍ഗ’യുടെ കോപ്പിയെന്ന് സനൽ കുമാർ ശശിധരൻ; മറുപടിയുമായി സംവിധായകൻ അനുരാജ് മനോഹര്‍

‘കിസ് ഓഫ് ലവ് പോലും ഇല്ലാത്ത സമയത്താണ് അത്തരമൊരു കഥയുടെ കണ്ടെത്തലുണ്ടാവുന്നത്. അത് കൊണ്ട് തന്നെ കോപ്പിയടിയെന്ന ചോദ്യങ്ങള്‍ അപ്രസക്തമാണെന്ന് തോന്നുന്നു’

ഷെയിൻ നിഗം നായകനായി എത്തിയ ചിത്രമാണ് ഇഷ്‌ക്. അനുരാജ് മനോഹര്‍ എന്ന നവാഗതസംവിധായകന്റെ കൈയ്യൊപ്പ് ചിത്രത്തില്‍ ആവോളമുണ്ട്. മലയാള സിനിമയില്‍ തനിക്കും വ്യക്തമായ ഇടമുണ്ടെന്ന് അനുരാജ് ആദ്യ ചിത്രത്തിലൂടെ തന്നെ തെളിയിച്ചിരിക്കുന്നു. സിനിമ വിജയകരമായി മുന്നേറുന്നതിനിടെയാണ് ‘എസ് ദുര്‍ഗ’ എന്ന ചിത്രം കോപ്പിയടിച്ചാണ് ഇഷ്‌ക് എടുത്തതെന്ന് ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്തെത്തിയിരുന്നു.കോപ്പിയടി ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ അനുരാജ് മനോഹർ.

സിനിമയെക്കുറിച്ച് മലയാളത്തിലെ പ്രമുഖ സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെയായിരുന്നു വിശദീകരണവുമായി അനുരാജ് മനോഹര്‍ എത്തിയിരുന്നത്. സെക്‌സി ദുര്‍ഗ കണ്ടിട്ടില്ലെന്നും ഇഷ്‌കിന്റെ തിരക്കഥ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയാക്കിയതാണെന്നും ആയിരുന്നു അനുരാജ് മനോഹര്‍ പറഞ്ഞത്. 2013ലാണ് ഇതിന്റെ തിരക്കഥ രതീഷ് രവി പൂര്‍ത്തിയാക്കുന്നത്.

കിസ് ഓഫ് ലവ് പോലും ഇല്ലാത്ത സമയത്താണ് അത്തരമൊരു കഥയുടെ കണ്ടെത്തലുണ്ടാവുന്നത്. അത് കൊണ്ട് തന്നെ കോപ്പിയടിയെന്ന ചോദ്യങ്ങള്‍ അപ്രസക്തമാണെന്ന് തോന്നുന്നു. അതിന് ശേഷം മലയാളത്തിലെ തന്നെ മറ്റ് നിര്‍മ്മാതാക്കളുടെ അടുത്തും ഈ കഥ പറഞ്ഞിട്ടുണ്ട്. സാങ്കേതിക പ്രവര്‍ത്തകരോട് സംസാരിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലെ തന്നെ പലര്‍ക്കുമറിയാവുന്ന ഒരു കഥയാണിത്. ദി ക്യൂവിനോട് ആയിരുന്നു സംവിധായകൻ അനുരാജിന്റെ പ്രതികരണം

സമൂഹത്തില്‍ നിലനില്‍ക്കുന്ന സദാചാര വാദികള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ചിത്രമാണ് ഇഷ്‌ക്. ഒരു പ്രണയ ചിത്രമല്ലെന്ന ടാഗ്ലൈനുമായിട്ടാണ് ഇഷ്‌ക് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഐടി ജീവനക്കാരനായ സച്ചിദാനന്ദും പ്രണയിനി വസുവിനേയും കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോവുന്നത്. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യവേ സദാചാരവാദികളില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവവുമാണ് ചിത്രത്തിന്റെ കഥ പശ്ചാത്തലം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍