UPDATES

സിനിമാ വാര്‍ത്തകള്‍

എനിക്കിപ്പോഴും കാണാന്‍ കഴിയുന്നുണ്ടല്ലോ! ആരാധകര്‍ക്ക് നിരാശയേകുന്ന വിവരവുമായി ജാക്വലിന്‍ ഫെര്‍ണാണ്ടസ്

റേസ് 3 യുടെ റിലീസിംഗിനായി കാത്തിരിക്കുമ്പോഴാണ് ഈ വിവരം പുറത്ത് വരുന്നത്

സല്‍മാന്‍ ഖാനുമൊത്തുള്ള റേസ് 3 യുടെ റിലീസിന് വേണ്ടി ബോളിവുഡ് സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ഒരു ദുഃഖവാര്‍ത്തയുമായി നടി. തന്റെ കണ്ണിനേറ്റ പരിക്ക് ചികിത്സയിലൂടെ മാറ്റാന്‍ കഴിയില്ലെന്നാണ് ജാക്വിലിന്‍ അറിയിച്ചിരിക്കുന്നത്. സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവര്‍ക്കൊപ്പമുള്ള റേസ് 3 യുടെ ഷൂട്ടിംഗിന് കഴിഞ്ഞ മാര്‍ച്ചില്‍ അബുദാബിയില്‍ ഉണ്ടായിരുന്നപ്പോഴാണ് അപകടം സഭവിക്കുന്നത്. സ്വകാഷ് ഗെയിം കളിക്കുന്നതിനിടയിലായിരുന്നു ജാക്വിലിന്റെ കണ്ണില്‍ പരിക്കേല്‍ക്കുന്നത്. താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേടിക്കാന്‍ ഒന്നുമില്ലെന്നായിരുന്നു പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വീണ്ടും നടത്തിയ പരിശോധനയുടെ ഫലമാണ് ജാക്വിലിന്‍ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കണ്ണിന്റെ ചിത്രം സഹിതം പങ്കുവച്ചിരിക്കുന്നത്. കണ്ണില്‍ ഏറ്റ പരിക്ക് ചികിത്സയിലൂടെ മാറ്റാന്‍ കഴിയില്ലെന്നും തന്റെ നേത്രപടലത്തിന്റെ ആകൃതിയില്‍ മാറ്റം സംഭവിച്ചുവെന്നും താരം പറയുന്നു. അതേസമയം കാഴ്ചയ്ക്ക് ഒരു കുഴപ്പവും സംഭവിക്കാത്തതില്‍ ആശ്വസിക്കുകയാണെന്നും ജാക്വിലിന്‍ പറയുന്നു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍