UPDATES

സിനിമാ വാര്‍ത്തകള്‍

ഞങ്ങൾക്കൊപ്പം നൃത്തം ചെയ്യുമ്പോൾ അദ്ദേഹം ശ്വാസം കിട്ടാതെ കിതയ്ക്കുകയായിരുന്നു; ഒറ്റ ഷോട്ടിൽ ‘അമ്പിളി’യുടെ ഡാൻസ്: ജാഫർ ഇടുക്കി പറയുന്നു

‘ഞാൻ ജാക്സണല്ലെടാ..’ എന്ന ഗാനത്തിന് സൗബിൻ ചുവടുവെക്കുന്ന ടീസർ ഏറെ വൈറൽ ആയിരുന്നു

ഗപ്പി എന്ന ചിത്രത്തിന് ശേഷം ജോൺ പോൾ ജോർജിന്റെ സംവിധാനത്തിൽ എത്തുന്ന പുതിയ ചിത്രമാണ് അമ്പിളി. സൗബിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസർ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു. ‘ഞാൻ ജാക്സണല്ലെടാ..’ എന്ന ഗാനത്തിന് സൗബിൻ ചുവടുവെക്കുന്ന ടീസർ ഏറെ വൈറൽ ആയിരുന്നു. ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ഈ രംഗം ഏറെ കഷ്ടപ്പെട്ടാണ് സൗബിൻ ചെയ്തതെന്ന് പറയുകയാണ് അമ്പിളിയിയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഫാർ ഇടുക്കി. സൗബിന്റെ അമ്പിളി എന്ന കഥാപാത്രത്തെ കുറിച്ചും. ഏറെ ശ്രദ്ധേയമായ ഈ ഗാനരംഗത്തിന്റെ ചിത്രീകരണത്തെ കുറിച്ചും ജാഫർ ഇടുക്കി മനോരമ ഓൺലൈനോട് പ്രതികരിക്കുകയായിരുന്നു.

‘ഒരു പട്ടാളക്കാരന്റെ മകനായ ഭിന്നശേഷിക്കാരനായ ഒരു കഥാപാത്രമാണ് അമ്പിളി. ആ അമ്പിളിയുടെ അച്ഛന്റെ സുഹൃത്താണ് തന്റെ കഥാപാത്രമെന്നും തന്റെ നാടായ ഇടുക്കിയിൽ ഷൂട്ട് ചെയ്തതു കൊണ്ട് മനസ്സു കൊണ്ട് ഇൗ സിനിമ ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇടുക്കിയിൽ മാത്രമല്ല മറ്റു പല സംസ്ഥാനങ്ങളിലും ഈ സിനിമയുടെ പല ഭാഗങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ടെന്നും അതൊക്കെ സിനിമ കണ്ട് മനസ്സിലാക്കേണ്ട സസ്പെൻസുകളാണെന്നും’ അദ്ദേഹം പറയുന്നു.

‘ഈ രംഗത്തിനു മുമ്പ് സൗബിനും ഞങ്ങളെല്ലാവരും ചേർന്നുള്ള ഒരു മീറ്റിങ് ആയിരുന്നു ഷൂട്ട് ചെയ്തത്. ആ സമയത്തൊന്നും ഇൗ രംഗത്തെക്കുറിച്ച് ഒരു ടെൻഷനോ ആലോചനയോ അദ്ദേഹത്തിനില്ലായിരുന്നു. ഇത്ര വലിയൊരു രംഗം ഷൂട്ട് ചെയ്യേണ്ടി വരുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല ഒറ്റ ടേക്കിൽ സൗബിൻ അതു പൂർത്തിയാക്കുകയും ചെയ്തു. ആ വലിയ കയറ്റത്തിലേക്ക് ഒാടിച്ചെന്ന് ഡാൻസ് കളിച്ച് തിരികെ ഇറങ്ങി വന്ന് ഞങ്ങൾക്കൊപ്പം നൃത്തം ചെയ്യുമ്പോൾ അദ്ദേഹം ശ്വാസം കിട്ടാതെ കിതയ്ക്കുകയായിരുന്നു. അത്രയ്ക്ക് കഷ്ടപ്പെട്ടാണ് സൗബിൻ ആ രംഗത്തിൽ അഭിനയിച്ചത്. പുതുതലമുറയിലെ കുട്ടികളെല്ലാം അങ്ങനെ കഷ്ടപ്പെട്ട് അഭിനയിക്കുന്നവരാണ്.’ ജാഫർ പറഞ്ഞു.

അമ്പിളിയുടെ ഇതു വരെ പുറത്തിറങ്ങിയ പാട്ടുകളും ടീസറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രം നാളെ തീയേറ്ററിൽ എത്തും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍