UPDATES

സിനിമാ വാര്‍ത്തകള്‍

‘യഥാര്‍ത്ഥ ടൈറ്റാനിക്കിനെ മുക്കിയത് മഞ്ഞുമലയാണെങ്കില്‍ എന്‍റെ ടൈറ്റാനിക്കിനെ മുക്കിയത് അവഞ്ചേര്‍സ് ആണ്’; മാര്‍വലിനെ അഭിനന്ദിച്ച് ജെയിംസ് കാമറൂണ്‍

ലോക സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമെന്ന ടൈറ്റാനിക്കിന്റെ റെക്കോർഡ് തകർത്ത് അവഞ്ചേര്‍സ് എന്‍ഡ് ഗെയിം. ചിത്രം റിലീസ് ചെയ്തു രണ്ടാഴ്ച്ച പിന്നിടുമ്പോൾ 2.2 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ

ലോക സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമെന്ന ടൈറ്റാനിക്കിന്റെ റെക്കോർഡ് തകർത്ത് അവഞ്ചേര്‍സ് എന്‍ഡ് ഗെയിം. റിലീസ് ദിവസം ലോകമെമ്പാടു നിന്നുമായി 1403 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ
ചിത്രം റിലീസ് ചെയ്തു രണ്ടാഴ്ച്ച പിന്നിടുമ്പോൾ 2.2 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ.

2.187 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ആഗോളതലത്തില്‍ 1997 ല്‍ റിലീസ് ചെയ്ത ടൈറ്റാനിക്ക് നേടിയിരുന്നത്. ഈ റെക്കോർഡ് ആണ് ഇപ്പോൾ അവഞ്ചേര്‍സ് മറികടന്നിരിക്കുന്നത്.എന്നാല്‍ ജെയിംസ് കാമറൂണിന്‍റെ അവതാറാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രം. 2009 ല്‍ റിലീസ് ചെയ്ത അവതാര്‍ ഇതുവരെ നേടിയത് 2.78 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്. ആ റെക്കോഡും ഉടൻ തന്നെ എന്‍ഡ് ഗെയിം മറികടക്കും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ അവസരത്തിൽ മാര്‍വലിനെ അഭിനന്ദിച്ച് ടൈറ്റാനിക്ക് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ രംഗത്ത് എത്തിയിരിക്കുകയാണ്. യഥാര്‍ത്ഥ ടൈറ്റാനിക്കിനെ മുക്കിയത് മഞ്ഞുമലയാണെങ്കില്‍ എന്‍റെ ടൈറ്റാനിക്കിനെ മുക്കിയത് അവഞ്ചേര്‍സ് ആണ്. ഈ വലിയ നേട്ടത്തിന് ലൈറ്റ് സ്ട്രോം എന്‍റര്‍ടെയ്മെന്‍റ് അവഞ്ചേര്‍സ് ടീമിനെ അഭിനന്ദിക്കുന്നു. ജെയിംസ് കാമറൂണ്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.ടൈറ്റാനിക്കിലെ ഐക്കോണിക്കായ കപ്പല്‍ ഇടിക്കുന്ന രംഗം അ‍വഞ്ചേര്‍സ് ലോഗോ ഇടിക്കുന്ന രീതിയിലുള്ള ചിത്രവും ചേർത്താണ് അദ്ദേഹത്തിന്റെ ട്വീറ്റ്.


കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ അവഞ്ചേഴ്‍സ്: ഇൻഫിനിറ്റി വാറിന്റെ തുടര്‍ച്ചയാണ് അവഞ്ചേഴ്‍സ്: എൻഡ്‍ഗെയിം. അന്തോണി റൂസോയും ജോ റൂസോയുമാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സൂപ്പര്‍ഹീറോ സിനിമ ശ്രേണി അവഞ്ചേഴ്‍സിലെ അവസാന സിനിമയാണിത്. ചിത്രത്തിൽ ബർട്ട് ഡൗനീ ജൂനിയർ, ക്രിസ് ഇവാൻസ്, മാർക്ക് റഫലോ. ക്രിസ്റ്റഫർ ഹെംസ്വർത്ത്‌സ്‌കാർലെറ്റ് ജൊഹാൻസൻ ജൊഹംഷൊന്,ബ്രെയ് ലാർസൺ, ഡാനായ് ഗുരിയ, ബ്രാഡ്‌ലി കൂപ്പർ എന്നിവർ അണിനിരക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍