UPDATES

സിനിമാ വാര്‍ത്തകള്‍

ഷാരൂഖ് ന് ഡോക്ടറേറ്റ് നൽകണമെന്ന ശുപാർശ തള്ളി; നിലപാട് വ്യക്താക്കി സർക്കാർ

ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയാണ് പൂർവ്വ വിദ്യാർത്ഥി കൂടിയായ ഷാരുഖ് ഖാന് ഹോണറേറി ഡോക്ടറേറ്റ് നൽകാനുള്ള ശുപാർശ നൽകിയത്.

ബോളിവുഡ് താരം ഷാരൂഖ് ഖാന് ഡോക്ടറേറ്റ് നല്കണമെന്നുള്ള ശുപാർശ തള്ളി മാനവവിഭവ ശേഷി മന്ത്രാലയം. ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയാണ് പൂർവ്വ വിദ്യാർത്ഥി കൂടിയായ ഷാരുഖ് ഖാന് ഹോണറേറി ഡോക്ടറേറ്റ് നൽകാനുള്ള ശുപാർശ നൽകിയത്.

എന്നാൽ മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരു തവണ ഇതേ ബഹുമതി താരം നേടിയട്ടുള്ളതിനാൽ ഈ ശുപാർശ പരിഗണിക്കേണ്ടതില്ലന്നാണ് സർക്കാർ തീരുമാനം. എന്നാൽ നിലവിൽ അത്തരമൊരു പരിഗണിക്കലിന്‌ ഔദ്യോഗിക വിലക്കുകൾ ഒന്നും തന്നെയില്ല.

വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകൾ അനുസരിച്ച് യൂണിവേഴ്സിറ്റിയുടെ ശുപാർശ ലഭിച്ചു മൂന്നു മാസങ്ങൾക്ക് ശേഷമാണ് ഇത് തള്ളിയത്. കൂടാതെ ഇതുസംബന്ധിച്ച നിയമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഹയർ എജ്യൂക്കേഷൻ സെക്രട്ടറി ആർ സുബ്രഹ്മണ്യൻ ഇന്ത്യൻ എക്സ്പ്രസ്സ്നോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

കൂടാതെ ഇതിന് മുൻപും പല പ്രമുഖ വ്യക്തികൾക്കും ഒന്നിൽ അതികം യൂണിവേഴ്സിറ്റികളിൽ നിന്ന് ഇത്തരത്തിൽ ഹോണറേറി ഡോക്ടറേറ്റ് നല്കിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ‘ ഒരു സ്ഥാപനം ചെയ്യുന്നത് മറ്റു സ്ഥാപനങ്ങൾ അറിയാത്തത് കാരണം നടന്നതാകാം ഇത്’ എന്നാണ് ഹയർ എജ്യൂക്കേഷൻ സെക്രട്ടറി ആർ സുബ്രഹ്മണ്യൻ മറുപടി നൽകിയത്. കൂടാതെ അത്തരം കാര്യങ്ങൾ നിരുത്സാഹപ്പെടുത്തുക എന്നുള്ളതാണ് തങ്ങളുടെ പോളിസി എന്നും അദ്ദേഹം കൂട്ടി ചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍