UPDATES

സിനിമാ വാര്‍ത്തകള്‍

ജയസൂര്യ സത്യൻ മാഷാകുമ്പോൾ; മേക്ക്ഓവർ പോസ്റ്റർ പങ്ക് വെച്ച് താരം

നവാഗതനതായ രതീഷ് രഘു നന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

അനശ്വര നായകന്‍ സത്യന്റെ ജീവിതം സിനിമയാവുന്നുവെന്ന് ഇന്നലെ പ്രഖ്യാപനങ്ങൾ വന്നിരുന്നു. നടൻ ജയസൂര്യയാണ് സത്യനായി വെള്ളിത്തിരയിലെത്തുക. ചിത്രത്തെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. നവാഗതനതായ രതീഷ് രഘു നന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത്. ജയസൂര്യയാണ് ചിത്രത്തെകുറിച്ചുള്ള വിവരങ്ങളും സത്യനായുള്ള തന്റെ മേക്ക്ഓവർ ഫോട്ടോയും ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു. എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്.
നവാഗതനതായ “രതീഷ് രഘു നന്ദൻ” ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത് .എന്റെ സുഹൃത്ത്‌ വിജയ് ബാബു-വിന്റെ നിർമാണ കമ്പനി ആയ ” Friday Film House” ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കൂടുതൽ വിശേഷങ്ങൾ പിന്നീട്‌ പറയാം
എല്ലാവരുടെയും പ്രാർഥനകൾ പ്രതീക്ഷിച്ചുകൊണ്ട് ..സ്വന്തം ജയസൂര്യ

Fan made poster ….Thameer mango…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍