UPDATES

സിനിമാ വാര്‍ത്തകള്‍

‘ജയസൂര്യ’യുടെ പിറന്നാൾ ദിനത്തിൽ മാഷപ്പ് വീഡിയോ ഒരുക്കി ആരാധകൻ; സിനിമയിലേക്ക് ക്ഷണിച്ച് താരം

താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ലിന്റൊ ഒരുക്കിയ മാഷപ്പ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറൽ ആണ്

ജന്മദിനത്തില്‍ സര്‍പ്രൈസ് വിഡിയോ ഒരുക്കിയ ആരാധകനെ സിനിമയിലേക്ക് ക്ഷണിച്ച് ജയസൂര്യ. ജയസൂര്യയുടെ സിനിമയിലെയും അഭിമുഖങ്ങളുടെയും രംഗങ്ങള്‍ കോര്‍ത്തിണക്കി മാഷപ്പ് വിഡിയോ ഒരുക്കിയ യുവ എഡിറ്റര്‍ ലിന്റൊ കുര്യനെ സിനിമയിലേക്ക് ക്ഷണിച്ചാണ് അദ്ദേഹം ഞെട്ടിച്ചത്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ലിന്റൊ ഒരുക്കിയ മാഷപ്പ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറൽ ആണ്.

ഇത്രയും ഗംഭീരമായ പിറന്നാള്‍ സമ്മാനം നല്‍കിയതിന് ഒരുപാടു നന്ദി,Vമാഷപ്പ് വിഡിയോ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചു കൊണ്ട് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. ലിന്റോയെ പ്രശംസിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.

‘ഞാന്‍ ജയസൂര്യയുടെ ആരാധകനാണ്. എല്ലാ നടന്‍മാരുടെയും മാഷപ്പ് വീഡിയോ ഞാന്‍ ചെയ്തിട്ടുണ്ട്‌. ഒരിക്കല്‍ ജയേട്ടന്റെ മകന്‍ അദ്വൈത് എനിക്ക് ഒരു മെസേജ് അയച്ചു. എന്റെ വീഡിയോസ് കാണാറുണ്ട്. നല്ലതാണെന്ന് ആ കുട്ടി പറഞ്ഞു. അപ്പോഴാണ് ജയേട്ടന്റെ പിറന്നാളിന്റെ കാര്യം ഞാന്‍ ഓര്‍ക്കുന്നത്. ‘ഒരു വീഡിയോ ചെയ്ത് അയച്ചു തന്നാല്‍ ജയേട്ടനെ കാണിക്കുമോ’ എന്ന് അദ്വൈതിനോട് ചോദിച്ചു. അങ്ങനെയാണ് വീഡിയോ ജയേട്ടന്‍ കാണുന്നത്. ഒരു തമാശയ്ക്ക് വേണ്ടിയാണ് ചെയ്തത്. ജയേട്ടന്‍ അത് കാണുമെന്നും ഷെയര്‍ ചെയ്യുമെന്നും ഞാന്‍ കരുതിയില്ല. അദ്ദേഹത്തിന്റെ പ്രതികരണം എന്നെ ഞെട്ടിച്ചു കളഞ്ഞു. ഞാനിപ്പോള്‍ മുംബൈയിലാണുള്ളത്. നാട്ടിലെത്തിയാല്‍ നേരില്‍ കാണാണമെന്ന് അദ്ദേഹം പറഞ്ഞു. എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല’- ലിന്റോ കുരിയൻ മാതൃഭൂമി ഓൺലൈനോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍