UPDATES

സിനിമാ വാര്‍ത്തകള്‍

‘ലില്ലി’ക്ക് ശേഷം ഒരുങ്ങുന്ന പ്രശോഭ് വിജയൻ ചിത്രത്തിൽ ജയസൂര്യ

ആദ്യ ചിത്രത്തിന്റെ നിർമ്മാതാക്കളായ ഇ ഫോര്‍ എന്റര്‍ ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്

പ്രേക്ഷക ശ്രദ്ധ നേടിയ ലില്ലി എന്ന ചിത്രത്തിന് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യ നായകനായി എത്തുന്നു. ആദ്യ ചിത്രത്തിന്റെ നിർമ്മാതാക്കളായ ഇ ഫോര്‍ എന്റര്‍ ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടട്ടില്ല.

പ്രജേഷ് സെന്നിന്റെ വെള്ളം എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ജയസൂര്യ ഇപ്പോൾ. ഫ്രാന്‍സിസ് തോമസിന്റെ തിരക്കഥക്ക് രതീഷ് രവി ഡയലോഗുകള്‍ എയെഴുതും. അനര്‍ഷയാണ് ഛായാഗ്രഹണം. ഗാനങ്ങള്‍ക്ക് ജേക്ക്‌സ് ബിജോയ് സംഗീതം നൽകും.

ത്രില്ലര്‍ രംഗങ്ങൾ കൊണ്ട് നിറഞ്ഞിരുന്ന പ്രശോഭ്ന്റെ ലില്ലിക്ക് ‘എ’ സര്‍ട്ടിഫിക്കേറ്റ് ആയിരുന്നു ലഭിച്ചത്. ആര്യന്‍ കൃഷ്ണന്‍ മേനോനും ഒരു കൂട്ടം പുതുമുഖങ്ങളും അഭിനയിച്ച ചിത്രം മൂന്നു പേര്‍ ചേര്‍ന്ന് ഒരു ഗര്‍ഭിണിയെ തട്ടിക്കൊണ്ടു പോകുന്നതും തുറന്നുള്ള സംഭവങ്ങളുമാണ് പ്രമേയമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍