UPDATES

സിനിമാ വാര്‍ത്തകള്‍

ഈ പോത്ത് ഹീറോയോ അതോ വില്ലനോ?; ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് ഫസ്റ്റ് ലുക്ക്

ഒക്ടോബറിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

‘ഈമയൗ’വിന് ശേഷം ആന്‍റണി വര്‍ഗീസിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ജല്ലിക്കട്ടിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാവുകയാണ്. ശൗര്യത്തോടെ ഓടി വരുന്ന ഒരു ജെല്ലിക്കെട്ട് കാളയെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.  അതേസമയം ഈ പോത്ത് സിനിമയിൽ വില്ലനാണോ അത് ഹീറോയാണോ എന്ന ചോദ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ പ്രേക്ഷകർ ചോദിക്കുന്നത്.

ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്ററിൽ നിന്ന് വ്യത്യസ്തമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ചിത്രത്തിന്‍റെ പേര് എഴുതിയിരിക്കുന്നത്. ജല്ലിക്കെട്ട് എന്നായിരുന്നു ടൈറ്റിൽ പോസ്റ്ററിലെങ്കിൽ ഫസ്റ്റ് ലുക്കിൽ ജല്ലിക്കട്ട് എന്നാണ് എഴുതിയിരിക്കുന്നത്. ഇത് എന്താണെന്ന് അണിയറപ്രവർത്തകർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫെസ്റ്റിവലിലെ കണ്ടംപററി വേൾഡ് സിനിമ വിഭാഗത്തിലാണ് ജല്ലിക്കട്ട് പ്രദർശിപ്പിക്കുക.

‘ജല്ലിക്കെട്ട്’ എന്ന പേര് പ്രഖ്യാപിച്ചതു മുതല്‍ തമിഴ്‌നാട്ടിലെ കാളപ്പോരായ ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണോ ചിത്രമെന്നാണ് എല്ലാവരുടേയും ചോദ്യം. എന്നാല്‍ സിനിമയുടെ പ്രമേയം ഇതുവരെ ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കിയിട്ടില്ല. ഒരു പോത്തും കുറെ മനുഷ്യരുമാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്ന് ലിജോ ജോസ് പെല്ലിശ്ശേരി നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ആന്‍റണി വര്‍ഗീസും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായെത്തും. ഹരീഷ് എഴുതിയ ‘മാവോയിസ്റ്റ്’ എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒ. തോമസ് പണിക്കരാണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഒക്ടോബറിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍