UPDATES

സിനിമാ വാര്‍ത്തകള്‍

ജോക്കർ ഇനി വില്ലനല്ല നായകൻ: ഗോഥം സിറ്റിയെ വിറപ്പിക്കാൻ വാക്കിന്‍ ഫീനിക്സ്; ‘ജോക്കർ’ ഫൈനല്‍ ട്രെയിലര്‍

സ്റ്റാര്‍ഡ് അപ്പ് കൊമേഡിയനായ ആര്‍തര്‍ ഫ്‌ലെക്ക് എന്ന കഥാപാത്ത്രതെയാണ് ഹ്വാക്കിന്‍ ഫീനിക്സ് അവതരിപ്പിക്കുന്നത്.

ഏറെ ആരാധകരുള്ള ഹോളിവുഡ് വില്ലൻ കഥാപാത്രമാണ് ബാറ്റ്മാന്‍ സിനിമകളിലെ ജോക്കർ. എന്നാൽ ലോകെമമ്പാടും ആരാധകരുള്ള വില്ലൻ ഇനി നായകനായി മാറുകയാണ്. ‘ജോക്കർ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോക്കറായി എത്തുന്നത് വാക്കിന്‍ ഫീനിക്സാണ്.

അകാലത്തില്‍ പൊലിഞ്ഞ ഹീത്ത് ലെഡ്ജറെ അനശ്വരനാക്കിയത് ജോക്കര്‍ എന്ന കഥാപാത്രമാണ്. സ്റ്റാര്‍ഡ് അപ്പ് കൊമേഡിയനായ ആര്‍തര്‍ ഫ്‌ലെക്ക് എന്ന കഥാപാത്ത്രതെയാണ് ഹ്വാക്കിന്‍ ഫീനിക്സ് അവതരിപ്പിക്കുന്നത്. ജീവിതത്തിലുടനീളം പരിഹാസവും അപമാനവും പീഡനവും ഏറ്റുവാങ്ങുന്ന ആര്‍തര്‍ ഫ്‌ലെക്ക് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന വില്ലന്‍ ജോക്കറായി തീരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഡാര്‍ക്ക് നൈറ്റിലെ ബാറ്റ്മാന്റെ എതിരാളിഅക്ഷരാര്‍ഥത്തില്‍ തന്നെ ലോകത്തെ വിറപ്പിച്ചു. വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കി. എന്നാല്‍, തന്റെ കഥാപാത്രത്തെ ലോകം ഇരുകൈയും നീട്ടി സ്വീകരിക്കുന്നത് കാണാനുള്ള ഭാഗ്യം ലെഡ്ജര്‍ക്കുണ്ടായില്ല. നടന്‍ മരിച്ച് ആറ് മാസത്തിനുശേഷമാണ് കഥാപാത്രം വെള്ളിത്തിരയിലെത്തിയത്. എങ്കിലും ഓസ്‌ക്കര്‍ അവാര്‍ഡ് നേടിയ ഈയൊരൊറ്റ കഥാപാത്രം കൊണ്ട് തന്നെ ലോകസിനിമയിലും പ്രേക്ഷക മനസ്സിലും അമരനായി ലെഡ്ജര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍