UPDATES

സിനിമാ വാര്‍ത്തകള്‍

‘ജോഷി സാറിനെ പ്രീതിപ്പെടുത്തുക എന്നതിനേക്കാള്‍ വലുതായിരുന്നു നാട്ടുകാരെ കണ്‍വിന്‍സ് ചെയ്യിക്കുക എന്നത്’: ജോജു ജോർജ് പറയുന്നു

ഫൈറ്റ് സീക്വന്‍സുകളിലെ ഇഷ്ട്ട നടൻ മോഹൻലാൽ ആണെന്നും ജോജു പറഞ്ഞു

ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റെതായൊരു സ്ഥാനം ഉറപ്പിച്ച നടനാണ് ജോജു ജോര്‍ജ്. വര്‍ഷങ്ങളോളം സിനിമയുടെ ഓരങ്ങളില്‍ ക്കൂടി സഞ്ചരിച്ചിരുന്ന ജോജു, ഇപ്പോള്‍ എണ്ണം പറഞ്ഞ അഭിനേതാക്കളില്‍ ഒരാളാണ്. പ്രേക്ഷകര്‍ ഏറ്റെടുത്ത നടന്‍. ഇപ്പോഴിതാ ജോസഫ് ദേശീയ പുരസ്‌കാരവും ജോജുവിന്റെ കൈകകളില്‍ എത്തിച്ചിരിക്കുന്നു.നാല് വർഷത്തെ ഇടവേളക്ക് ശേഷം സംവിധായകൻ ജോഷി ഒരുക്കുന്ന പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ് ഇപ്പോൾ ജോജുവിന്റെ വരവ്. തന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ തന്നെ ഒരു സംഘട്ടന രംഗത്തോടെയാണെന്നും സ്വന്തം നാട്ടില്‍വച്ചാണ് അത് ചിത്രീകരിച്ചതെന്നും, ഫൈറ്റ് സീക്വന്‍സുകളിലെ ഇഷ്ട്ട നടൻ മോഹൻലാൽ ആണെന്നും ജോജു പറഞ്ഞു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നൈല ഉഷയുമായുള്ള വീഡിയോ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ സംവാദം തയ്യാറാക്കിയത്.

‘മുന്‍പുള്ള പല സിനിമകളിലും തല്ല് കൊണ്ട് ഓടുന്ന കഥാപാത്രങ്ങളായി ജോജുവിനെ കണ്ടിട്ടുണ്ട്. പക്ഷേ ഈ സിനിമയില്‍ ജോജുവിന്റെ ആരാധകര്‍ക്ക് കഥാപാത്രത്തിന്റെ നാടന്‍ തല്ല് കാണാന്‍ പറ്റും’, നൈല ഉഷ പറയുന്നു. സിനിമയില്‍ തന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ ഫൈറ്റ് ഷൂട്ട് ചെയ്യുന്നതിന് മുന്‍പുള്ള ആലോചനയെക്കുറിച്ചാണ് ജോജുവിന്റെ പ്രതികരണം. ‘ഇന്‍ട്രൊഡക്ഷന്‍ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് ഞാന്‍ ആലോചിച്ചു, ആരുടെ ഫൈറ്റ് സീനുകളാണ് എനിക്ക് ഏറ്റവും ഇഷ്ടമെന്ന്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടി ലാലേട്ടന്റെ ഇടിയാണല്ലോയെന്ന് അപ്പോള്‍ ഓര്‍ത്തു. കിരീടത്തിലെ ഇടി, സ്ഫടികത്തിലെ ആടുേേതാമയുടെ ഇടി..’

‘ഫൈറ്റ് സീന്‍ എടുക്കുന്ന ലൊക്കേഷനിലേക്ക് വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരമേയുള്ളൂ. വണ്ടിയോടിച്ച് ചെല്ലുമ്പൊ ഒരു പത്തുമൂവായിരം പേര് ഇടി ഷൂട്ട് ചെയ്യുന്നത് കാണാനായിട്ട് നില്‍പ്പുണ്ട്. മിക്കവാറും അറിയാവുന്ന ആളുകളാണ്. ‘നീ എന്തൂട്ടാ ഇവിടെകിടന്ന് കാണിക്കണേ, എന്നൊന്ന് കാണണോല്ലോ’ എന്ന മട്ടിലായിരുന്നു അവരുടെയൊക്കെ മുഖഭാവം. പന്ത്രണ്ട് ഫൈറ്റേഴ്‌സും 250 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമുണ്ടായിരുന്നു അവിടെ. പക്ഷേ ഇതെങ്ങനെ ചെയ്യും എന്ന് എനിക്ക് ഒരു ഐഡിയ കിട്ടുന്നുണ്ടായിരുന്നില്ല. വെല്ലുവിളി എന്താണെന്ന് വച്ചാല്‍ ജോഷി സാറിനെ പ്രീതിപ്പെടുത്തുക എന്നതിനേക്കാള്‍ വലുതായിരുന്നു നാട്ടുകാരെ കണ്‍വിന്‍സ് ചെയ്യിക്കുക എന്നത്. അവരുടെ മുന്നില്‍ അഭിനയിച്ച് ചളമായി ഫൈറ്റ് ചെയ്യാന്‍ അറിയാതെ തിരിച്ചുപോകുന്ന ഒരു അവസ്ഥയെ ഞാന്‍ ഭയന്നു. അതിനാല്‍ ലൈവ് ആയി കണ്ടുനില്‍ക്കുന്ന നാട്ടുകാര്‍ക്ക് ഒറിജിനല്‍ എന്ന് തോന്നുന്ന തരത്തിലായിരുന്നു ആ സംഘട്ടനരംഗങ്ങളില്‍ അഭിനയിച്ചത്’- നൈല ഉഷയോട് ജോജു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍