UPDATES

സിനിമാ വാര്‍ത്തകള്‍

നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജോഷി എത്തുന്നു; ജോജു നായകനാകുന്ന ‘പൊറിഞ്ചു മറിയം ജോസ്’

നൈല ഉഷയും ചെമ്പൻ വിനോദും മുഖ്യകഥാപാത്രങ്ങളാകുന്നു.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ജോഷി നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും എത്തുന്നു, നായകന്‍ ജോജു ജോര്‍ജ്. പൊറിഞ്ചു മറിയം ജോസ് എന്നു പേരിട്ട ചിത്രത്തില്‍ നൈല ഉഷയും ചെമ്പൻ വിനോദും മുഖ്യകഥാപാത്രങ്ങളാകുന്നു. ജോജുവിന് നായികയായി മഞ്ജു വാര്യര്‍ എത്തുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ ആസ്പദമായി നടക്കുന്ന ത്രില്ലര്‍ ചിത്രമാണിത്. അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ.

1995ല്‍ മഴവില്‍ക്കൂടാരം എന്ന ചിത്രത്തില്‍ സഹതാരമായാണ് ജോജു സിനിമയിലെത്തിയത്. പിന്നീട് ഒരുപാട് ചിത്രങ്ങളില്‍ പേരുപോലുമില്ലാത്തതും പേരുള്ളതുമായ നിരവധി ചെറുകഥാപാത്രങ്ങള്‍ ചെയ്തു. പതുക്കെ വില്ലന്‍ വേഷത്തിലേക്കും കടന്നു. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ചിത്രത്തിലൂടെ ഹാസ്യതാരമായി സ്ഥാനക്കയറ്റം. രാജാധിരാജയിലെ അയ്യപ്പന്‍ കഥാപാത്രവും വന്‍ ഹിറ്റായി. ആക്ഷന്‍ ഹീറോ ബിജുവിലെ വേഷം ഏവര്‍ക്കും പ്രിയങ്കരമായി.

കഴിഞ്ഞ വർഷം ജോജു നായകനായി എത്തിയ ജോസഫ് എന്ന ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഒട്ടേറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ജോജുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍