UPDATES

സിനിമാ വാര്‍ത്തകള്‍

‘സ്വപ്നത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു’: നിർമ്മാതാവായി ജൂഡ് ആന്തണി; നായകൻ ആന്റണി വര്‍ഗീസ്

നവാഗതനായ നിധീഷ് സഹദേവ് രചനയും സംവിധാനവും നിര്‍വ്വഹിക്കും

സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നിര്‍മ്മാതാവാകുന്നു. ആന്റണി വര്‍ഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ നിധീഷ് സഹദേവ് രചനയും സംവിധാനവും നിര്‍വ്വഹിക്കും. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല. നിർമ്മാതാവാകുന്നു വിവരം കഴിഞ്ഞ ദിവസം ജൂഡ് ആന്തണി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. പ്രളയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ‘2403 ഫീറ്റ്’ എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കിലാണ് ജൂഡ് ആന്തണി ജോസഫ് ഇപ്പോൾ.

ജൂഡ് ആന്തണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സിനിമ, ഞാന്‍ സ്വപ്നം കണ്ട എന്റെ സിനിമ… സ്വപ്നങ്ങളില്‍ കണ്ടിട്ടുണ്ട് എന്നെ ഒരു നടനായി.. സംവിധായകനായി.. പക്ഷേ ഒരിക്കല്‍ പോലും ..സ്വപ്നത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു. ഞാന്‍ ഒരു സിനിമ നിര്‍മിക്കുന്നു. Yes I am producing a film. എന്റെ പടത്തില്‍ എന്നെ സഹായിച്ച നിധീഷ് ആണ് എഴുത്തും സംവിധാനവും. (അവനെ ഒന്ന് നോക്കി വച്ചോ.. :)) കൂടെ അനുഗ്രഹ കഴിവുകള്‍ ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരും. അഭിമാനത്തോടെ അവരെ അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടും. അരവിന്ദ് കുറുപ്പ് എന്ന എന്റെ സഹോദര തുല്യനായ മനുഷ്യനാണ് എന്റെ ബലം. എന്റെ Coproducer. പ്രവീണ്‍ ചേട്ടന്‍ ആണ് exe producer… എന്റെ വേറൊരു ചേട്ടന്‍.. Anil mathew എന്ന ചങ്ക് പറിച്ചു തരുന്ന കന്‌ട്രോല്ലെര്‍.ഇവരെല്ലാം കൂടെയുണ്ട്. പക്ഷെ… Antony Varghese എന്ന നടന്‍, അതിലുപരി എന്റെ സ്വന്തം സഹോദരന്‍ , നാട്ടുകാരന്‍.. സിമ്പിള്‍ മനുഷ്യന്‍.. പുള്ളിയാണ് നായകന്‍…. എന്റെ ഗുരുക്കള്‍ ദീപുവേട്ടന്‍, വിനീത് ബ്രോ, അനൂപേട്ടന്‍, അപ്പു, ദിലീപേട്ടന്‍, പ്രിയ, ആല്‍വിന്‍ ചേട്ടന്‍, മേത്ത സര്‍, ആന്റോ ചേട്ടന്‍, ശാന്ത ചേച്ചി..my family, relatives n friends.. I need ur prayers and blessings. 🙂 ബാക്കി വിവരങ്ങള്‍ പുറകെ. 🙂

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍