UPDATES

സിനിമാ വാര്‍ത്തകള്‍

ജ്യോതികയുടെ പുതിയ ചിത്രം; ‘പൊന്‍മകള്‍ വന്താൽ’ ഫസ്റ്റ് ലുക്ക് പുറത്ത്

പുതുമുഖ സംവിധായകന്‍ ജെജെ ഫെഡറിക് ഒരുക്കുന്ന ചിത്രത്തില്‍ ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, പാണ്ഡിരാജന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

ജ്യോതിക നായികയാകുന്ന പുതിയ ചിത്രം ‘പൊന്‍മകള്‍ വന്താലിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത് നടനും ജ്യോതികയുടെ ഭര്‍ത്താവുമായ സൂര്യയാണ്.

പുതുമുഖ സംവിധായകന്‍ ജെജെ ഫെഡറിക് ഒരുക്കുന്ന ചിത്രത്തില്‍ ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, പാണ്ഡിരാജന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ നിര്‍മാണത്തില്‍ സൂര്യ പങ്കാളിയാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹിറ്റ് ചിത്രം 96ലെ ഏറെ ശ്രദ്ധേയമായ ഗാനങ്ങള്‍ ഒരുക്കിയ ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കുന്നത്. 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക ഒരിടവേളക്ക് ശേഷം തിരിച്ചുവരവ് നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍