പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജോണ്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബ്രദേഴ്‌സ് ഡേയുടെ സ്വിച്ച് ഓണ്‍ ചടങ്ങ് ഇന്നലെ കൊച്ചിയിൽ നടന്നു
നടൻ കലാഭവൻ ഷാജോൺ സംവിധായകനാകുന്നു. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജോണ്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ബ്രദേഴ്‌സ് ഡേ’യുടെ സ്വിച്ച് ഓണ്‍ ചടങ്ങ് ഇന്നലെ കൊച്ചിയിൽ നടന്നു. ഐശ്വര്യ ലക്ഷ്മിയാണ് നായിക. പ്രയാഗ മാര്‍ട്ടിന്‍, ഐമ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഷാജോൺ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. കുറച്ചു വർഷങ്ങൾക്ക് മുൻപ് തിരക്കഥയുമായി പൃഥ്വിയെ സമീപിച്ച ഷാജോനോട് ഈ ചിത്രം താങ്കൾ തന്നെ സംവിധാനം ചെയ്യണമെന്നും, തിരക്കഥ തനിക്ക് വളരെ ഇഷ്ട്ടമായെയും പൃഥ്വിരാജ് പറഞ്ഞിരുന്നു.
ചിത്രത്തെ കുറിച്ച് നേരത്തെ പൃഥിവിരാജ് ഫേസ്ബുക്കിൽ കുറിച്ചത്;
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതേ നമ്മുടെ സ്വന്തം കലാഭവന്‍ ഷാജോണ്‍) എന്നെ കാണാന്‍ വന്നു. ഒരു മുഴുവന്‍ സ്‌ക്രിപ്റ്റ് എന്നെ വായിച്ചു കേള്‍പ്പിച്ചു. എന്നോട് അതില്‍ അഭിനയിക്കണമെന്ന് പറഞ്ഞു, പിന്നെ ഇത് സംവിധാനം ചെയ്യാന്‍ പറ്റിയ ആള്‍ ആരെന്നും ചോദിച്ചു. എഴുതിയിരിക്കുന്ന രീതി വച്ചും, അദ്ദേഹം അത് വിവരിച്ച് തന്നത് നോക്കിയാലും, അദ്ദേഹത്തിന്റെ തിരക്കഥ സംവിധാനം ചെയ്യാന്‍ ഒരേ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ, അത് അദ്ദേഹം തന്നെയാണ്. പൃഥ്വി പറയുന്നു. കോമഡി, ആക്ഷന്‍, റൊമാന്‍സ്, ഇമോഷന്‍ എന്നിവ നിറഞ്ഞതാവും ചിത്രമെന്നും പൃഥ്വി ഉറപ്പു തന്നിരുന്നു.
ബ്രദേഴ്‌സ് ഡേ പൂജ വീഡിയോ;