UPDATES

സിനിമാ വാര്‍ത്തകള്‍

ജയരാജിന്റെ പുതിയ ചിത്രത്തിൽ കാളിദാസ് നായകൻ; ‘ബാ​ക്ക്പാ​ക്ക്’ ചിത്രീകരണം ആരംഭിച്ചു

പ്ര​കൃ​തി​ ​പി​ക്ച്ചേ​ഴ്സാ​ണ് ​നി​ർ​മ്മാ​ണം.

ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് ഒരിടവേളക്ക് ശേഷം പൂമരം എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയ താരമാണ് കാ​ളി​ദാ​സ് ജയറാം. കാ​ളി​ദാ​സ് ​നാ​യ​ക​നാ​ക്കി​ ​
ജ​യ​രാ​ജ് ​ഒ​രു​ക്കു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ന് ​ബാ​ക്ക്പാ​ക്ക് ​എ​ന്ന് ​പേ​രി​ട്ടു.​ വാ​ഗ​മ​ണ്ണി​ൽ​ ​ഷൂ​ട്ടിം​ഗ് തു​ട​ങ്ങിയ​ ​ചി​ത്രം​ ​ഇ​ന്ന് ​വ​ർ​ക്ക​ല​യി​ലേ​ക്ക് ​ഷി​ഫ്ട് ​ചെ​യ്യും.​ പുതുമുഖ നടി ​കാ​‌​ർ​ത്തി​ക​യാ​ണ് ​നാ​യി​ക.

​ജ​യ​രാ​ജി​ന്റെ​ ​ക​ഴി​ഞ്ഞ​ ​ചി​ത്ര​ങ്ങ​ളാ​യ​ ​ഭ​യാ​ന​കം,​രൗ​ദ്രം​ 2018​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​നാ​യ​ക​നാ​യി​രു​ന്ന​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ​ ​ബാ​ക്ക്പാ​ക്കി​ൽ​ ​ഒ​രു​ ​നി​ർ​ണാ​യ​ക​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. n​ചി​ത്ര​ത്തി​ന്റെ​ ​മ​റ്റൊരു ​ലൊ​ക്കേ​ഷ​ൻ​ ​കോ​ട്ട​യ​മാ​ണ്.​ അ​ഭി​ന​ന്ദ​ൻ​ ​രാ​മാ​നു​ജ​മാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.​ സം​ഗീ​തം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​സ​ച്ചി​ൻ​ ​ശ​ങ്ക​ർ​ ​മ​ന്ന​ത്ത്.​ ​തി​ര​ക്ക​ഥ​ ​ജ​യ​രാ​ജി​ന്റേ​താ​ണ്.​ പ്ര​കൃ​തി​ ​പി​ക്ച്ചേ​ഴ്സാ​ണ് ​നി​ർ​മ്മാ​ണം.

മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ് എന്ന ചിത്രമാണ് കാളിദാസിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആട് 2വിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്‌ത ചിത്രമാണിത്. കാട്ടൂര്‍കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രം പറഞ്ഞത്. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍