UPDATES

സിനിമ

ശങ്കറിനൊപ്പം ഇന്ത്യന്‍ 2, എ ആര്‍ റഹ്മാനൊപ്പം തലൈവന്‍ ഇരിക്കിട്രാന്‍; കമല്‍ ഹാസന്റെ വമ്പന്‍ തിരിച്ചുവരവ്

ഇന്ത്യൻ 2 അദ്ദേഹത്തിന്റെ അവസാനചിത്രമാകുമോ എന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിക്കുന്നതിനിടയിലാണ് ‘തലൈവന്‍ ഇരിക്കിട്രാന്‍’ എന്ന ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നത്.

നിലപാടുകൾ കൊണ്ട് പലപ്പോഴും ശ്രദ്ധേയനക്കുന്ന താരമാണ് കമൽഹാസൻ. മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയപാർട്ടിയിലൂടെ ഇപ്പോള്‍ തമിഴ് രാഷ്ട്രീയ രംഗത്തും സജീവമാണ് കമൽഹാ‍സൻ. രാഷ്ട്രീയത്തിൽ സജീവമാകുന്നതോടെ സിനിമ ഉപേക്ഷിക്കുമെന്ന് കമൽ ഹസൻ പറഞ്ഞിരുന്നു. അതിനു വിപരീതമായി രണ്ടു ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രമുഖ സംവിധായകൻ ശങ്കറിനൊപ്പം ‘ഇന്ത്യൻ 2 ‘വും ‘തലൈവന്‍ ഇരിക്കിട്രാന്‍’ എന്ന മറ്റൊരു ചിത്രവുമാണ് കമൽ ഹാസന്റേതായി തയ്യാറെടുക്കുന്നത്.

ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഇന്ത്യൻ 2 ‘. 1996ലാണ് കമല്‍ഹാസൻ-ശങ്കര്‍ ടീമിന്‍റെ ഇന്ത്യൻ തിയേറ്ററുകളിലെത്തിയത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. വമ്പൻ വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. നേരത്തെ ബജറ്റ് സംബന്ധിച്ച് നിലനിന്നിരുന്ന അഭിപ്രായ ഭിന്നത മൂലം ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിയിരുന്നു. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി സംവിധായകൻ ശങ്കര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വീണ്ടും ഷൂട്ടിംഗ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ നേരത്തെ ചെന്നൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു.

200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നതായും റിപ്പോ‌ര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.രവി വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.

മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയപാർട്ടിയിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമാണ് കമൽഹാ‍സൻ. രാഷ്ട്രീയത്തിൽ പൂർണമായും ശ്രദ്ധതിരിച്ചാൽ സിനിമ ഉപേക്ഷിക്കുമെന്ന് കമൽ ഒരിക്കൽ പറഞ്ഞിരുന്നു. പിന്നീട് അത് തിരുത്തുകയും ചെയ്തു. എന്നാൽ ഇന്ത്യൻ 2 അദ്ദേഹത്തിന്റെ അവസാനചിത്രമാകുമോ എന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിക്കുന്നതിനിടയിലാണ് ‘തലൈവന്‍ ഇരിക്കിട്രാന്‍’ എന്ന ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നത്.

പത്തൊന്‍പത് വര്‍ഷത്തിന് ശേഷം കമൽഹാസൻ – എ.ആർ റഹ്‍മാൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാവുകയാണ് ‘തലൈവന്‍ ഇരിക്കിട്രാന്‍’. ഇരുവരും ഒന്നിക്കുന്ന വിവരം എ.ആർ റഹ്മാൻ ആണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

2000ത്തില്‍ പുറത്തിറങ്ങിയ ‘തെന്നാലി’ സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.രാജ്കമൽ ഇന്റർനാഷണലും-ലൈക പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ‘മാഗ്നം ഓപ്പസ്’ പ്രൊജക്റ്റ് എന്നാണ് റഹ്‍മാന്‍ കമലുമായിട്ടുള്ള സിനിമ പ്രൊജക്ടിനെക്കുറിച്ച് വെളിപ്പെടുത്തുന്നത്. 2017ല്‍ ഉപേക്ഷിച്ച തലൈവന്‍ ഇരിക്കിട്രാന്‍ എന്ന സിനിമയാണ് ഇപ്പോള്‍ റഹ്‍മാന്റെ സംഗീതത്തില്‍ കമല്‍ ഹാസനിലൂടെ പുറത്തുവരുന്നത്. തമിഴില്‍ കമല്‍ ഹാസന്‍ അവതാരകനായ ബിഗ് ബോസ് 3 അവസാനിക്കുന്നതോട് കൂടി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

റഹ്മാന്റെ പങ്കാളിത്തം കൊണ്ട് ടീമിനെ ശക്തിപ്പെടുത്തിയതിന് നന്ദിയുണ്ടെന്ന് പറഞ്ഞ് കമല്‍ ഹാസനും രംഗത്തെത്തി. ചുരുക്കം പ്രൊജക്ടുകൾ മാത്രമെ ആരംഭിക്കുമ്പോൾ നല്ലതെന്ന് തോന്നിയിട്ടുള്ളു. തലൈവന്‍ ഇരുക്കിന്‍ട്രാന്‍ അത്തരത്തിലൊന്നാണെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

കമൽ ഹാസൻ – ശങ്കർ കൂട്ടുകെട്ടിൽ എത്തിയ ഇന്ത്യൻ എന്ന ചിത്രത്തിലൂടെയാണ് എ.ആർ റഹ്മാൻ- കമൽ ഹാസൻ കൂട്ടുകെട്ടിൽ ആദ്യമായി ഒരു സിനിമ എത്തുന്നത്. 1996 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയവയാണ്.

96ലെ ഇന്ത്യൻ എന്ന ചിത്രത്തിന് ശേഷം പിന്നീട്‌ എ.ആർ. റഹ്‌മാനും കമൽ ഹാസനും ഒന്നിക്കുന്നത് നാല് വർഷങ്ങൾക്ക് ശേഷം തെന്നാലി എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിലെ ഗാനവും സൂപ്പർ ഹിറ്റായിരുന്നു.

2000 ത്തിൽ പുറത്തിറങ്ങിയ തെന്നാലി എന്ന ചിത്രത്തിന് ശേഷം പിന്നീട്‌ ഈ ഹിറ്റ് കൂട്ടുകെട്ടിൽ സിനിമകൾ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ 19 വർഷങ്ങൾക്കിപ്പുറം ആരാധകർ ഏറെ കാത്തിരുന്ന ആ കൂട്ടുകെട്ടിൽ ഒരു ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍