UPDATES

സിനിമാ വാര്‍ത്തകള്‍

‘താങ്ക്‌സ് കാര്‍ഡില്‍ പേര് ഉള്‍പ്പെടുത്തിയതിന് നന്ദി പറഞ്ഞ വ്യക്തിയാണ് മുന്‍ കലാസംവിധായകന്‍’; ആരോപണങ്ങളെക്കുറിച്ച് വിനേഷ് ബംഗ്ലന്‍ പറയുന്നു

ഇരുപത്തിനാലു ദിവസം കൊണ്ട് നടന്ന ആദ്യ മൂന്ന് ഷെഡ്യൂളുകളില്‍ മാത്രമാണ് മുന്‍കലാസംവിധായകന്‍ പ്രവര്‍ത്തിച്ചിരുന്നത്. കമ്മാരസംഭവത്തിന്റെ ചിത്രീകരണത്തില്‍ 130 ദിവസം ഞാന്‍ പ്രവര്‍ത്തിച്ചു

മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് വിനേഷ് ബംഗ്ലന്‍. ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് സജീവമായ ഇദ്ദേഹം ദിലീപ് നായകനായ കമ്മാരസംഭവം എന്ന ചിത്രത്തിലെ കല സംവിധാനത്തിനാണ് സംസഥാന പുരസ്ക്കാരം നേടിയത്. എന്നാൽ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ചിത്രത്തെ കുറിച്ച് വിവാദങ്ങൾ ഉയർന്നിരുന്നു.

ചിത്രത്തില്‍ ആദ്യം മനു ജഗത്ത് ആയിരുന്നു കലാസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നത്. തന്റെ പേര് ടൈറ്റിലില്‍ താങ്ക്‌സ് കാര്‍ഡിലൊതുക്കിയെന്ന ആരോപണവുമായി മനു ജഗത്ത് രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ 24 ദിവസം മാത്രം കൂടെനിന്ന് ഇടയ്ക്കു വച്ചു നിര്‍ത്തിപ്പോയ ഒരാള്‍ക്ക് എങ്ങനെ ചിത്രത്തിലെ കലാസംവിധായകനായി പേരുവയ്ക്കുമെന്ന് സംവിധായകന്‍ രതീഷ് അമ്പാട്ട് ചോദിച്ചിരുന്നു. എന്നാൽ ഫെഫ്കയുടെ ആര്‍ട്ട് ഡയറക്ടേഴ്‌സ്, ഡയറക്ടേഴ്‌സ് യൂണിയനുകള്‍ എല്ലാവരും ഒന്നിച്ച് തീരുമാനമെടുത്ത്, മുന്‍ കലാസംവിധായകന്റെ പണമിടപാടുകളും തീര്‍ത്ത് അയാളുടെ സമ്മതപത്രത്തിനു സമാനമായ കത്തു കൂടി കണ്ടതിനു ശേഷമാണ് താൻ ഈ സിനിമയിലേക്ക് പ്രവേശിച്ചത് എന്ന് പറയുകയാണ് വിനേഷ് ബംഗ്ലന്‍.മാതൃഭൂമി ഡോട്ട് കോമിനോട് ആയിരുന്നു ഇദ്ദേഹത്തിന്റെ ഈ പ്രതികരണം

‘ഇരുപത്തിനാലു ദിവസം കഴിഞ്ഞ് ഷൂട്ട് നിര്‍ത്തിവെച്ചിരിക്കയായിരുന്നു. കലാസംവിധായകനെ മാറ്റിക്കൊണ്ടുള്ള ഔദ്യോഗിക നടപടികള്‍ക്കു ശേഷം എന്നെ വിളിക്കാമോ എന്നു ഞാന്‍ ചോദിച്ചു. ഫെഫ്കയുടെ ആര്‍ട്ട് ഡയറക്ടേഴ്‌സ്, ഡയറക്ടേഴ്‌സ് യൂണിയനുകള്‍ എല്ലാവരും ഒന്നിച്ച് തീരുമാനമെടുത്ത്, മുന്‍ കലാസംവിധായകന്റെ പണമിടപാടുകളും തീര്‍ത്ത് അയാളുടെ സമ്മതപത്രത്തിനു സമാനമായ കത്തു കൂടി കണ്ടതിനു ശേഷമാണ് ഞാന്‍ ഈ സിനിമയിലേക്ക് പ്രവേശിച്ചത്. അയാള്‍ക്കെതിര്‍പ്പില്ലെന്നും വ്യക്തമാക്കിയിരുന്നു.

130 ദിവസം ചിത്രീകരണത്തിനു വേണ്ടി പ്രവര്‍ത്തിച്ചു.
ആകെ 154 ദിവസമാണ് കമ്മാരസംഭവത്തിന്റെ ചിത്രീകരണമുണ്ടായത്. ഇരുപത്തിനാലു ദിവസം കൊണ്ട് നടന്ന ആദ്യ മൂന്ന് ഷെഡ്യൂളുകളില്‍ മാത്രമാണ് മുന്‍കലാസംവിധായകന്‍ പ്രവര്‍ത്തിച്ചിരുന്നത്. കമ്മാരസംഭവത്തിന്റെ ചിത്രീകരണത്തില്‍ 130 ദിവസം ഞാന്‍ പ്രവര്‍ത്തിച്ചു’- വിനേഷ് പറയുന്നു

‘പാര്‍ട്ടി ഓഫീസിലെ ഇന്റീരിയര്‍, വയസായ കമ്മാരന്റെ വീടിന്റെ ഉള്‍ഭാഗം, യുദ്ധത്തിന്റെ ആദ്യ ചില ഭാഗങ്ങള്‍ ഇവയാണ് മനു ചെയ്ത വര്‍ക്കുകള്‍. ചിത്രത്തില്‍ കാണിക്കുന്ന മൂന്നു കാലഘട്ടങ്ങള്‍ എല്ലാം തന്നെ ഏറെ പ്രയത്‌നമെടുത്ത് ചെയ്തതാണ്. ആദ്യഭാഗം റിയലിസ്റ്റിക്കും അടുത്ത ഭാഗം അതേ ലൊക്കേഷനില്‍ മറ്റൊരു കാലഘട്ടമായി മാറുന്നു. കമ്മാരന്റെ വ്യത്യസ്ത പ്രായങ്ങള്‍ക്കനുസരിച്ച്. കാക്കനാട് കിന്‍ഫ്രയിലാണ് യുദ്ധസീനൊക്കെ ഷൂട്ട് ചെയ്തത്. എങ്കിലും സിനിമ കഴിയും വരെ ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. ചിത്രത്തിലെ താങ്ക്‌സ് കാര്‍ഡില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിന് സംവിധായകനോട് നന്ദി പറഞ്ഞ വ്യക്തിയാണ് മുന്‍ കലാസംവിധായകന്‍’-അദ്ദേഹം കൂട്ടി ചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍