UPDATES

സിനിമാ വാര്‍ത്തകള്‍

‘പാക് കലാകാരന്മാരുമായി ബന്ധം പുലര്‍ത്തുന്ന രാജ്യദ്രോഹികളുണ്ട് ബോളിവുഡിൽ,അതിർത്തിയിൽ പോയി തോക്കെടുത്ത് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി’; കങ്കണ റണാവത്ത്

അപ്പോൾ അതിർ‌ത്തിയിലേക്ക് പോകാനാണ് എനിക്ക് തോന്നിയത്

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തെ വളരെ ശക്തമായ ഭാഷയിലാണ്. ബോളിവുഡ് താരം കങ്കണ റണാവത്ത് അപലപിച്ചിരുന്നത്. ഇതോടെ കങ്കണയ്ക്കെതിരെ പ്രതിഷേധവുമായി സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു. ബോളിവുഡിലെ സഹപ്രവർത്തകരെ രാജ്യദ്രോഹികൾ എന്ന് പറഞ്ഞു കൊണ്ട് കങ്കണ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

നൂറ്റാണ്ടിലെ തന്നെ ഏറ്റവും നിഷ്‌ഠൂരമായ ആക്രമണമാണ് ഉണ്ടായത്. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെ വികാരത്തിന്റെ ഇരയായി നമുക്ക് തുടർന്ന് പോകാനാവില്ല. ആ സമയത്ത് ഇത്തരം ക്രൂര കൃത്യങ്ങൾ മറികടക്കാൻ എന്ത് ചെയ്യണമെന്ന് നമ്മൾ ആലോചിക്കും. അപ്പോൾ അതിർ‌ത്തിയിലേക്ക് പോകാനാണ് എനിക്ക് തോന്നിയത്. അതിർത്തിയിൽ പോയി തോക്ക് തട്ടിയെടുത്ത് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി- കങ്കണ ദില്ലിയിൽ വച്ച് നടന്ന ഇന്ത്യ ടുഡേ കോൺക്ലേവിൽ പറഞ്ഞു.

‘പാകിസ്ഥാനെ നിരോധിക്കുകയല്ല വേണ്ടത്. പാകിസ്ഥാന്റെ നാശമായിരിക്കണം നമ്മൾ ഓരോരുത്തരുടെയും ലക്ഷ്യം. ഉറി ആക്രമണത്തിനും പുല്‍വാമയ്ക്കും ശേഷം, പാക് കലാകാരന്മാരുമായി ബന്ധം പുലര്‍ത്തുന്ന രാജ്യദ്രോഹികളുണ്ട് ബോളിവുഡിൽ’– കങ്കണ പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍