UPDATES

സിനിമാ വാര്‍ത്തകള്‍

‘ബോളിവുഡില്‍ നന്നായി തിളങ്ങാന്‍ കഴിയും, മലയാളത്തിന്റെ പരിമിതി വിട്ട് വരൂ’; സംവിധായകന്‍ ഷെരീഫിനെ ബോളിവുഡിലേക്ക് ക്ഷണിച്ച് കുമാർ സാഹ്നി

ഷെരീഫില്‍ കാലത്തിന്റെ പള്‍സറിയുന്ന നല്ല ഡയറക്ടറെ ഞാന്‍ കാണുന്നു. നിങ്ങള്‍ക്ക് ബോളിവുഡില്‍ നന്നായി തിളങ്ങാന്‍ കഴിയും,

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിച്ചതിന് ശേഷമാണ് കാന്തൻ എന്ന സിനിമയെക്കുറിച്ചും, സംവിധായകൻ ഷെരീഫ് ഈസയെ കുറിച്ചും ചർച്ചയാകുന്നത്.

വീടും പറമ്പും ബാങ്കിൽ പണയം വെച്ചും, സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയും റബ്ബർ ടാപ്പിങ് തൊഴിലാളിയായ ഷെരീഫ് ഈസ നിർമാണവും സംവിധാനവും നിർവഹിച്ച ‘കാന്തൻ-ദ ലവർ ഓഫ് കളറി’നാണ് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.

അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉയർന്നിരുന്നു. മികച്ച സിനിമയുടെ സംവിധായകന് തന്നെ മികച്ച സംവിധായകനായുള്ള പുരസ്ക്കാരം നൽകണമെന്ന ജൂറി ചെയർമാൻ കുമാർ സാഹ്നിയുടെ തീരുമാനത്തെ മറ്റു മുഴുവൻ അംഗങ്ങളും എതിർത്തിരുന്നു. ഇത്തരം അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ അവാർഡ് തീരുമാനത്തിൽ ഒപ്പുവെക്കാതെയാണ് അദ്ദേഹം മടങ്ങി പോയതും.

എന്നാൽ അടുത്തദിവസം ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നിയുടെ ഫോണ്‍കോള്‍ മികച്ച സിനിമയുടെ സംവിധായകന്‍ ഷെരീഫിനെത്തേടിയെത്തി. ”ഷെരീഫില്‍ കാലത്തിന്റെ പള്‍സറിയുന്ന നല്ല ഡയറക്ടറെ ഞാന്‍ കാണുന്നു. നിങ്ങള്‍ക്ക് ബോളിവുഡില്‍ നന്നായി തിളങ്ങാന്‍ കഴിയും, മലയാളത്തിന്റെ പരിമിതി വിട്ട് വരൂ, ഞാന്‍ താങ്കളെ അവിടേക്ക് ക്ഷണിക്കുന്നു…’ കുമാര്‍ സഹാനിയുടെ വാക്കുകൾ ഇങ്ങനെ.

പരിമിതികളോടും പ്രതിസന്ധികളോടും പോരാടി നേടിയ അംഗീകാരമായിട്ടാണ് ഈ പുരസ്‌ക്കാരത്തെ വിലയിരുന്നതനാകു. സൗഹൃദക്കൂട്ടായ്മയില്‍ നിര്‍മാണം തുടങ്ങിയ ചിത്രം കൂടുതൽ വളർന്നപ്പോൾ സാമ്പത്തിക ബാധ്യതയും കൂടി, ഒപ്പം നിന്ന പലരും പിന്മാറി. റബ്ബർ ടാപ്പിങ് ചെയ്യുമ്പോഴും ഷെരീഫിന്റെ മനസ്സിൽ സിനിമ മാത്രമായിരുന്നു. കടം എങ്ങനെ വീട്ടുമെന്നും ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്നും ആശങ്കയുണ്ടെങ്കിലും സിനിമയോടുള്ള പ്രണയം അവസാനിപ്പിക്കാൻ ഷെരീഫ് തയ്യാറല്ല.കാന്തൻ-ദ ലവർ ഓഫ് കളർ’ എന്ന സിനിമയ്ക്കായി 25 ലക്ഷത്തോളം രൂപയാണ് ചെലവായത്. ബാങ്കിൽനിന്ന് വായ്പയെടുത്തതു ഭാര്യയുടെ ആഭരണങ്ങൾ പണയം വെച്ചു കൂടാതെ സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയും പണം കണ്ടെത്തി.

“രോഹിത് വെമുലയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പത്തുമിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട്ഫിലിമായാണ് ഈ ചിത്രം തുടങ്ങിയത്. ദളിതരുടെ പ്രശ്‌നമായിരുന്നു ചിത്രത്തിന് വിഷയം. പിന്നീട് ആ ചിത്രം ഞങ്ങളറിയാതെ 20 മിനിറ്റായി വളര്‍ന്നു. അതിനിടയില്‍ വയനാട്ടിലെ ആദിവാസികളുമായി ഇട പഴകാന്‍ കഴിഞ്ഞപ്പോഴാണ് അവരുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാന്‍ കഴിഞ്ഞത്. പിന്നീട് അവരുടെ പ്രശ്‌നങ്ങളും ആചാരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമായപ്പോള്‍ ഒരുമണിക്കൂര്‍ നാല്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമായത് വളരുകയായിരുന്നു.” ഷെരീഫ് മാതൃഭൂമിയോട് പറഞ്ഞു.

സൗഹൃദക്കൂട്ടായ്മയില്‍ നിര്‍മാണം തുടങ്ങിയ ചിത്രം കൂടുതൽ വളർന്നപ്പോൾ സാമ്പത്തിക ബാധ്യതയും കൂടി, ഒപ്പം നിന്ന പലരും പിന്മാറി. റബ്ബർ ടാപ്പിങ് ചെയ്യുമ്പോഴും ഷെരീഫിന്റെ മനസ്സിൽ സിനിമ മാത്രമായിരുന്നു. കടം എങ്ങനെ വീട്ടുമെന്നും ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്നും ആശങ്കയുണ്ടെങ്കിലും സിനിമയോടുള്ള പ്രണയം അവസാനിപ്പിക്കാൻ ഷെരീഫ് തയ്യാറല്ല.കാന്തൻ-ദ ലവർ ഓഫ് കളർ’ എന്ന സിനിമയ്ക്കായി 25 ലക്ഷത്തോളം രൂപയാണ് ചെലവായത്. ബാങ്കിൽനിന്ന് വായ്പയെടുത്തതു ഭാര്യയുടെ ആഭരണങ്ങൾ പണയം വെച്ചു കൂടാതെ സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയും പണം കണ്ടെത്തി. പിന്നീട് ചിത്രത്തിൽ ഛായാഗ്രാഹകനായി പ്രിയനും സംഗീതസംവിധായകനായി സച്ചിന്‍ ബാബുവും ചേര്‍ന്നു. ഇരുപത്തയ്യായിരം രൂപയ്ക്ക് തുടങ്ങിയ ചിത്രം അങ്ങനെ പൂര്‍ത്തിയായപ്പോള്‍ 25 ലക്ഷമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍