UPDATES

സിനിമാ വാര്‍ത്തകള്‍

കപിലായി രണ്‍വീര്‍ സിംഗ്; കപില്‍ ദേവിന്റെ ബയോപിക്ക് ’83’ ഫസ്റ്റ്‌ലുക്ക് പുറത്ത്

രണ്‍വീര്‍ സിംഗ് ആണ് കപിലായി എത്തുന്നത് .83 എന്ന് പേരിട്ടിരിക്കുന്ന ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ ആയ കപില്‍ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. രണ്‍വീര്‍ സിംഗ് ആണ് കപിലായി എത്തുന്നത് .83 എന്ന് പേരിട്ടിരിക്കുന്ന ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് രണ്‍വീര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചു. 1983 ലെ ലോകകപ്പ് വിജയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായി ജീവ വേഷമിടുന്നു. കപില്‍ ദേവ് ബയോപിക്കില്‍  1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ശ്രീകാന്ത് ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായാണ് അറിയപ്പെടുന്നത്. ശ്രീകാന്തിനെ അവതരിപ്പിക്കാന്‍ ജീവ ഏഴ് കിലോയോളം ഭാരം കുറച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്വുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി ധര്‍മ്മശാലയില്‍ ക്രിക്കറ്റ് പരിശീലനത്തിലാണ് അഭിനേതാക്കള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍