UPDATES

സിനിമാ വാര്‍ത്തകള്‍

റിലീസിന് മുന്നേ ‘ഡിയർ കോമ്രേഡ്’ന്റെ ബോളിവുഡ് റീമേക്ക് പ്രഖ്യാപിച്ച് കരൺ ജോഹർ

വളരെ ശക്തമായ ലവ് സ്റ്റോറിയും സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

വിജയ് ദേവ്‌റകൊണ്ട നായകനായ തെലുങ്ക് ചിത്രമാണ് ഡിയർ കോമ്രേഡ്.  വെള്ളിയാഴ്ച്ച പ്രദർശനത്തിനെത്തുന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ തയ്യാറെടുക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. ട്വിറ്ററിലൂടെയാണ് കരൺ ജോഹർ ഈ ചിത്രം റീമേക്ക് ചെയ്യുന്ന വിവരം പുറത്ത് വിട്ടത്.

സിനിമ കാണാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ച അദ്ദേഹം ചിത്രത്തിന്റെ സംവിധായകനെയും, നായകൻ വിജയ് ദേവർക്കൊണ്ടയെയും അഭിനന്ദിച്ചു. വളരെ ശക്തമായ ലവ് സ്റ്റോറിയും സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

വിജയ് ദേവർകൊണ്ട് നായകനായ അർജുൻ റെഡ്‌ഡി എന്ന ചിത്രവും ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. കബീർ സിങ് എന്ന പേരിൽ എത്തിയ ചിത്രത്തിൽ ഷാഹിദ് കപൂർ ആണ് നായകനായി എത്തിയത്. ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനോടകം തന്നെ സിനിമ 300 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്.

മൈത്രി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ നിര്‍മ്മിച്ച് ഭരത് കമ്മ കഥയും സംവിധാനവും കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

ഇ4 എന്റെര്‍റ്റൈന്മെന്റ്‌സ് ആണ് കേരളത്തിലേക്കുള്ള വിതരണാവകാശം എടുത്തിരിക്കുന്നത്. ജൂലൈ 26ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും.ഡിയര്‍ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും. 2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം ‘സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക’യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളി രംഗത്ത് വന്നു. പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍