UPDATES

സിനിമാ വാര്‍ത്തകള്‍

ഝാന്‍സി റാണി ഡാന്‍സ് കളിക്കാന്‍ പാടില്ല; കങ്കണയുടെ മണികര്‍ണക റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നു കര്‍ണി സേന

പത്മാവത് തടഞ്ഞതുപോലെ മണികര്‍ണികയും തടയുമെന്നാണ് ഭീഷണി

ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിന് പിന്നാലെ കങ്കണ റണാവത് നായികയാവുന്ന മണികര്‍ണ്ണ എന്ന ചിത്രത്തിന് നേരെയും പ്രതിക്ഷേധം കടുക്കുന്നു. റിലീസിനൊരുന്ന ‘മണികര്‍ണിക ദ് ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിനെതിരേ കര്‍ണ്ണി സേനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ചിത്രത്തില്‍ ഝാന്‍സി റാണിക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഏജന്റുമായുള്ള അടുപ്പം വിശ്വാസങ്ങള്‍ക്കെതിരാണെന്നും ചരിത്രത്തെ ഇവര്‍ വളച്ചൊടിക്കുകയാണെന്നും, രാജ്ഞി ഡാന്‍സ് കളിക്കുന്നതും നമ്മുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാന്നെന്നുമാണ് സേനയുടെ ആരോപണം.

ചിത്രത്തിനെതിരെ കര്‍ണ്ണി സേനയുടെ ദേശീയ നേതാവ് സുഖ്‌ദേവ് സിംഗ് ശെഖാവത്താണ് പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇത്തരത്തിലുള്ള അസംബന്ധങ്ങള്‍ സഹിക്കാനാകില്ലന്നും,പദ്മവാദ് തടഞ്ഞത് പോലെ ഈ ചിത്രവും തങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലന്നും കര്‍ണ്ണി സേന ആഹ്വാനം ചെയ്യുന്നു. എന്തുകൊണ്ടാണ് ഈ വൈകിയ വേളയില്‍ ചിത്രം റിലീസിനൊരുമ്പോള്‍ മാത്രം ഇത്തരത്തില്‍ പ്രതിഷേധവുമായി എത്തിയത് എന്ന ചോദ്യത്തിന് ,തങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ തങ്ങളുടെ വാദങ്ങള്‍ പ്രൊഡ്യൂസറെ അറിയിച്ചിരുന്നതായും, ചിത്രം റിലീസിന് മുന്നേ തങ്ങള്‍ക്ക് കാണാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കി കഴിഞ്ഞു. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനോട് യോജിക്കാനാകില്ലന്നും ബോര്‍ഡില്‍ ചരിത്രകാരന്മാരെ ഉള്‍പെടുത്തണമെന്നുമാണ് കര്‍ണ്ണി സേനയുടെ നിലപാട്.

നേരത്തെ പത്മാവതിന് നേരെയും ആരോപണങ്ങള്‍ ഉയര്‍ന്നത് രാജസ്ഥാനില്‍ നിന്നായിരുന്നു. രജപുത്ര സമൂഹത്തിന്റെ വിശ്വാസങ്ങളെ ഹനിക്കപ്പെടുന്ന ചിത്രമാണ് പത്മാവത് എന്നായിരുന്നു ഇക്കൂട്ടരുടെ ആരോപണം. എന്നാല്‍ ചിത്രം കണ്ടതിന് ശേഷം തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്താന്‍ കര്‍ണ്ണിസേന തയ്യാറായിട്ടുണ്ട്. വളരെ നല്ല ചിത്രമാണ് പത്മാവത് എന്നും റിലീസ് ചെയ്യാത്ത സംസ്ഥാനങ്ങളില്‍ എത്രയും പെട്ടെന്ന് ചിത്രം എത്തിക്കാന്‍ സാഹായിക്കും എന്നും കര്‍ണ്ണി സേന പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍